AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: സ്വ‍ർണം കൂടുതലും ഇവരുടെ കൈയിൽ, വില കൂട്ടുന്നതിലും പ്രധാനി; ഇന്ത്യയുടെ സ്ഥാനം…

Countries With Largest Gold Reserves: കരുതൽ ധനമായി ഡോളറിനെ കൈവശം വച്ചിരുന്നിടത്ത്, ഇന്ന് സ്വർണത്തിനാണ് പവർ. ഡോളര്‍ വിറ്റാണെങ്കിലും സ്വര്‍ണം വാങ്ങാൻ തുടങ്ങി.

Gold: സ്വ‍ർണം കൂടുതലും ഇവരുടെ കൈയിൽ, വില കൂട്ടുന്നതിലും പ്രധാനി; ഇന്ത്യയുടെ സ്ഥാനം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 18 Sep 2025 17:15 PM

ആ​ഗോള സാമ്പത്തിക ശക്തികളിൽ സ്വർണം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വില റെക്കോർഡിഡ് കുതിച്ചാലും സ്വർണം വാങ്ങാൻ ആളുകൾ തിരക്കുകൂട്ടുകയാണ്. അത്രത്തോളം സാമ്പത്തിക ഭദ്രത സ്വർണം നൽകുന്നുണ്ട്. വ്യക്തികൾ മാത്രമല്ല, ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മല്‍സരിക്കുകയാണ്.

കരുതൽ ധനമായി ഡോളറിനെ കൈവശം വച്ചിരുന്നിടത്ത്, ഇന്ന് സ്വർണത്തിനാണ് പവർ. ഡോളര്‍ വിറ്റാണെങ്കിലും സ്വര്‍ണം വാങ്ങാൻ തുടങ്ങി. ഇതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം. ഇത്തരത്തിൽ സ്വര്‍ണം കൈവശം വയ്ക്കുന്നതിൽ മുൻപന്തിയിലുള്ള എട്ട് രാജ്യങ്ങളെ അറിയാം…

രാജ്യങ്ങളുടെ സ്വർണ ശേഖരം

അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഏകദേശം 8,133.46 ടൺ സ്വർണ്ണമാണ് അമേരിക്കയുടെ കൈവശം ഉള്ളത്. 2000 മുതല്‍ ഏകദേശം ഇതേ അളവില്‍ സ്വര്‍ണം അമേരിക്ക സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 3,350 ടണ്ണിൽ കൂടുതൽ സ്വർണ്ണവുമായി ജർമ്മനിയും ഏകദേശം 2,451 ടണ്ണുമായി ഇറ്റലിയും ആഗോളതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ വഹിക്കുന്നു.

ALSO READ: പ്രവാസികള്‍ക്ക് തിരിച്ചടി; ദുബായില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു

ഫ്രാൻസും റഷ്യയും 2,300 ടണ്ണിലധികം വീതം കൈവശം വച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ കൈവശമുള്ളത് 2437 ടണ്‍ സ്വര്‍ണമാണ്. റഷ്യ കരുതല്‍ ധനമായി സൂക്ഷിക്കുന്നത് 2329 ടണ്‍ സ്വര്‍ണമാണ്. ചൈനയ്ക്ക് ഏകദേശം 2,279.6 ടൺ ശേഖരമുണ്ട്. സ്വിറ്റ്സർലൻഡിന്റെ കൈവശം ഏകദേശം 1,040 ടൺ സ്വർണ്ണമുണ്ട്.

അതേസമയം ഏകദേശം 876 – 880 ടൺ സ്വർണ്ണ ശേഖരവുമായി ഇന്ത്യ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ 25 വര്‍ഷത്തെ ശരാശരി കരുതല്‍ ശേഖരം 531 ടണ്‍ സ്വര്‍ണമായിരുന്നു. കൊവിഡിന് ശേഷമാണ് ഇന്ത്യയുടെ സ്വര്‍ണ ശേഖരം കൂടിയത്. മാത്രമല്ല, വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഇന്ത്യ നാട്ടിലേക്ക് എത്തിക്കുന്നുണ്ട്.