AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Gold Rate: പ്രവാസികള്‍ക്ക് തിരിച്ചടി; ദുബായില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു

24 Carat Gold Rate in Dubai: ഈ വര്‍ഷം ഇതുവരെ സ്വര്‍ണവില 42.56 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മാത്രം 10 ശതമാനത്തിലധികം ഉയര്‍ന്നു. നീണ്ടുനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസിന്റെ നയങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.

Dubai Gold Rate: പ്രവാസികള്‍ക്ക് തിരിച്ചടി; ദുബായില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 18 Sep 2025 11:36 AM

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ ദുബായില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പലിശ നിരക്ക് ഡോളറിന്റെ ശക്തി കുറച്ചതോടെയാണ് പുതിയ മുന്നേറ്റം. യുഎസ് ഡോളര്‍ സൂചിക 0.19 ശതമാനം ഉയര്‍ന്ന് 97.06 ലെത്തി. നിലവില്‍ ദുബായില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില AED0.75 വര്‍ധിച്ച് AED440.25 ലും 22 കാരറ്റ് സ്വര്‍ണത്തിന്റെ വില AED0.5 വര്‍ധിച്ച് AED407.5 ലുമെത്തി.

21 കാരറ്റ് സ്വര്‍ണത്തിന്റെ വില AED0.5 വര്‍ധിച്ച് AED391 ലും 18 കാരറ്റ് സ്വര്‍ണത്തിന്റെ AED0.5 വര്‍ധിത്ത് AED335 ലുമാണ് എത്തിയത്. ആഗോളതലത്തില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.83 ശതമാനം ഇടിഞ്ഞ് 3,657.76 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ചരിത്രവിലയായ 3,707.40 ഡോളറിലാണ് ഇത് എത്തിയത്.

ഈ വര്‍ഷം ഇതുവരെ സ്വര്‍ണവില 42.56 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മാത്രം 10 ശതമാനത്തിലധികം ഉയര്‍ന്നു. നീണ്ടുനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസിന്റെ നയങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.

Also Read: Kerala Gold Rate: പലിശ കാത്തൂ! വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി സ്വര്‍ണം, പുതിയ നിരക്ക് ഇങ്ങനെ

കേരളത്തിലെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 81,520 രൂപയിലേക്കാണ് ഇന്ന് സ്വര്‍ണവില എത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,190 രൂപയുമാണ് വിലയുള്ളത്. കഴിഞ്ഞ ദിവസം 81,920 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്.

കഴിഞ്ഞ ദിവസം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 0.25 പോയിന്റാണ് പലിശ നിരക്ക് കുറച്ചത്. ഇതോടെ 4-4.25 ശതമാനത്തിലേക്ക് പലിശ കുറഞ്ഞു. ഈ വര്‍ഷം രണ്ട് തവണ കൂടി പലിശ കുറയ്ക്കുമെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കി.