5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Price Hike: സ്വർണ വിലയിൽ 1.5 ലക്ഷം വര്‍ധനവ്‌ പ്രതീക്ഷിക്കാമെന്ന് പ്രവചനം

Goldman Sachs Gold Price Forecast: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ പല രാജ്യങ്ങള്‍ക്കും മേല്‍ പരസ്പര നികുതി ഏര്‍പ്പെടുത്തി. ഇതോടെ എല്ലാ രാജ്യങ്ങളുടെയും ഓഹരി വിപണികള്‍ വന്‍തോതില്‍ താഴേക്ക് ഇടിഞ്ഞു. ഈ വീഴ്ച സ്വര്‍ണത്തെയും ബാധിച്ചുവെന്ന് പറയാം.

Gold Price Hike: സ്വർണ വിലയിൽ 1.5 ലക്ഷം വര്‍ധനവ്‌ പ്രതീക്ഷിക്കാമെന്ന് പ്രവചനം
സ്വര്‍ണം Image Credit source: Getty Images
shiji-mk
Shiji M K | Published: 16 Apr 2025 19:08 PM

സ്വര്‍ണവില ദിനംപ്രതി ഉയരുകയാണ്. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന കുതിപ്പ് പ്രധാനമായും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നാല്‍ എന്തുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഈ കുതിപ്പ് ഉണ്ടാകുന്നതെന്ന് അറിയാമോ? അന്താരാഷ്ട്ര വിപണിയിലെ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്കുകള്‍ നമ്മുടെ രാജ്യത്തെ സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. യുഎസ് ഡോളറിനും രൂപയ്ക്കും ഇടയിലുള്ള വിനിമയ നിരക്കും സ്വര്‍ണ വിലയില്‍ സ്വാധീനം ചെലുത്തുന്നു. ഇവയ്‌ക്കെല്ലാം പുറമെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സ്വര്‍ണ വില നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ പല രാജ്യങ്ങള്‍ക്കും മേല്‍ പരസ്പര നികുതി ഏര്‍പ്പെടുത്തി. ഇതോടെ എല്ലാ രാജ്യങ്ങളുടെയും ഓഹരി വിപണികള്‍ വന്‍തോതില്‍ താഴേക്ക് ഇടിഞ്ഞു. ഈ വീഴ്ച സ്വര്‍ണത്തെയും ബാധിച്ചുവെന്ന് പറയാം.

സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപയിലെത്തി നില്‍ക്കുമെന്നാണ് പലരുടെയും വിലയിരുത്തല്‍. എന്നാല്‍ ഒരു ലക്ഷമല്ല. സ്വര്‍ണ വില ഒന്നര ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം ഇതുവരെ മൂന്ന് തവണയാണ് സ്വര്‍ണ വിലയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് നടത്തിയത്‌. ആദ്യം ഔണ്‍സിന് 3,300, പിന്നീട് 3,700, ഇപ്പോള്‍ 4,500 ഡോളര്‍ എന്നുമാണ് പ്രവചനം.

ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ ഫലമായി സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത് സ്വര്‍ണ വില ഉയരാന്‍ കാരണമാകുന്നു.ഈ വര്‍ഷം തുടക്കം മുതല്‍ ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ മൂല്യം 23 ശതമാനം വര്‍ധിച്ചു. അതേസമയം ആഭ്യന്തര വില 20,000 രൂപയായി ഉയരുകയും ചെയ്തു.

Also Read: Kerala Gold Rate: തൊട്ടാൽ പൊള്ളും! വീണ്ടും റെക്കോർഡ് തകർത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

വ്യാപാര യുദ്ധം രൂക്ഷമായാല്‍ സ്വര്‍ണ വില കുതിച്ചുയരുമെന്ന അഭ്യൂഹങ്ങള്‍ വളരെക്കാലമായി നിലവിലുണ്ട്. ഗോള്‍ഡ്മാന്‍ സാച്ച്‌സും ഇപ്പോള്‍ ഇതുതന്നെയാണ് പറയുന്നത്. ട്രംപ് പ്രതികാര തീരുവകള്‍ അഴിച്ചുവിട്ടതോടെ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ കൂടുതല്‍ ഇടിഞ്ഞു. ഇതോടെ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വര്‍ണത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഫലമായി വിപണിയില്‍ വില കുതിച്ചുയരുകയാണ്.