Bank of Baroda : ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ടുള്ളവർക്ക് സന്തോഷ വാർത്ത; ബാങ്ക് ഇനി ഇതിന് കാശ് കട്ട് ചെയ്യില്ല

Bank Of Baroda Minimum Balance : കാനറ ബാങ്ക്, എസ്ബിഐ, പഞ്ചാബ് നാഷ്ണൽ ബാങ്ക് , ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകൾക്ക് ശേഷമാണ് ബാങ്ക് ഓഫ് ബറോഡയും ഈ ഇളവ് വരുത്തിയിരിക്കുന്നത്.

Bank of Baroda : ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ടുള്ളവർക്ക് സന്തോഷ വാർത്ത; ബാങ്ക് ഇനി ഇതിന് കാശ് കട്ട് ചെയ്യില്ല

Bank Of Baroda

Published: 

07 Jul 2025 20:31 PM

ദേശസാൽകൃത ബാങ്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ ഉപയോക്താക്കൾക്ക് സന്തേഷ വാർത്ത. എസ്ബിഐ, കാനറ ബാങ്ക് തുടങ്ങിയ മറ്റ് ദേശസാൽകൃത ബാങ്കുകൾക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും തങ്ങളുടെ സേവിങ് അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന മിനിമം ബാലൻസ് നയം തിരുത്തി. ജൂലൈ ഒന്ന് മുതൽ ബാങ്ക് ഓഫ് ബറോഡയിലെ സേവിങ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ആവശ്യമില്ല.

പ്രീമിയം സേവിങ് അക്കൗണ്ട് സ്കീമുകൾക്ക് കീഴിലുള്ള അക്കൗണ്ടുകൾ മിനിമം ബാലൻസ് നിലനിർത്തണമെന്ന് ബാങ്ക് ഓഫ് ബാറോഡ പ്രസ്താവനയിലൂടെ അറിയിച്ചു. ബാങ്കുകളുടെ നിക്ഷേപ വളർച്ചയ്ക്കായി കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ബാങ്കുകൾ മിനിമം ബാലൻസ് നയം വേണ്ടെന്ന് വെക്കുന്നതെന്ന് വിദഗ്ധർ അഭിപ്രയപ്പെടുന്നത്. മിനിമം ബാലൻസ് നിലനിർത്താത്തിൻ്റെ പേരിൽ ബാങ്കുകൾ ഉപയോക്താക്കളിൽ നിന്നും പിഴ ഈടാക്കുന്നത് നിക്ഷേപങ്ങളെ ബാധിച്ചിട്ടുണ്ട്.

ALSO READ : Home Loan Repayment Tips: 35 ലക്ഷം ഭവന വായ്പ തീർക്കാം, 10 വർഷം പോലും വേണ്ട

ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് പകരം ആളുകൾ കൂടുൽ പണം സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപം പോലെയുള്ളയിലേക്കാണ് താൽപര്യം പ്രകടിപ്പിക്കുന്നത്. കൂടാതെ റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകൾക്ക് നിക്ഷേപ നിരക്ക് കുറയ്ക്കേണ്ടി വന്നു. ഇത് ബാങ്കുകളുടെ വളർച്ചയ്ക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അടുത്തിടെ കാനറ ബാങ്കാണ് സേവിങ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് വേണ്ടെന്ന് നയം സ്വീകരിച്ചത്. പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഘലയായ എസ്.ബി.ഐയും പഞ്ചാബ് നാഷണൽ ബാങ്കും ഇന്ത്യൻ ബാങ്കും തങ്ങളുടെ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് നയം വേണ്ടെന്ന് വെച്ചു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും