AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Loan Repayment Tips: 35 ലക്ഷം ഭവന വായ്പ തീർക്കാം, 10 വർഷം പോലും വേണ്ട

Home Loan Repayment Tips : സാധ്യമെങ്കിൽ വർഷം തോറും കുറഞ്ഞത് 1 ലക്ഷം മുതൽ 2 ലക്ഷം വരെ ലോണിലേക്ക് അടക്കാൻ നോക്കുക. ഇതുവഴി വായ്പയിലെ മുതലും പലിശയും ഒരു പോലെ കുറക്കാം. പ്രതിവർഷം 1.5 ലക്ഷം വീതം അടച്ചാൽ

Home Loan Repayment Tips: 35 ലക്ഷം ഭവന വായ്പ തീർക്കാം, 10 വർഷം പോലും വേണ്ട
Home Loan Repayment TipsImage Credit source: TV9 Network
arun-nair
Arun Nair | Published: 07 Jul 2025 12:54 PM

ലക്ഷക്കണക്കിന് രൂപ ഭവന വായ്പ എടുത്ത് ഒടുലിൽ മുതലും പലിശയുമായി ഇരട്ടിയും അതിലധികവും അടക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച രീതിയിൽ നിങ്ങളുടെ ഭവന വായപ്പ അടച്ച് തീർക്കാം. ബാങ്ക് പറയുന്ന കാലയളവിൻ്റെ പകുതി വർഷം കൊണ്ട്. ഇതെങ്ങനെ ചെയ്യാം എന്ന് പരിശോധിക്കാം. ഉദാഹരണമായി നിങ്ങൾ 35 ലക്ഷം രൂപ 10 വർഷ കാലാവധിയിൽ വായ്പ എടുത്തുവെന്ന് കരുതുക. നിങ്ങളുടെ ശരാശരി പലിശ 8.5% ആയിരിക്കും. പ്രതിമാസം അടക്കേണ്ട് ഇഎംഐ 43000 രൂപയും. ഇത്തരത്തിൽ നോക്കിയാൽ 10 വർഷം കൊണ്ട് നിങ്ങൾ അടക്കേണ്ടത് 17,07,399 രൂപ പലിശയാണ്. അതായത് മുതലും പലിശയും ചേർത്ത് ആകെ 52,07,399 രൂപ അടക്കണം.

തിരിച്ചടവ് എളുപ്പമാക്കാൻ

നിങ്ങളുടെ പ്രതിമാസ ഇഎംഐ 2000 മുതൽ 5000 രൂപ വരെയെങ്കിലും കൂട്ടി അടക്കാൻ ശ്രമിക്കുക. ഉദാഹരണമായി 43000 ഇഎംഐയിൽ 5000 രൂപ കൂടി ചേർത്ത് അടച്ച് 48000 ആക്കിയാൽ വെറും 8.5 വർഷത്തിൽ നിങ്ങൾക്ക് ലോൺ അടച്ച് തീർക്കാം. നിങ്ങളുടെ വരുമാനത്തിന് അനുസൃതമായി വേണം ഇത് പ്ലാൻ ചെയ്യാൻ. ശമ്പള വർധന പോലുള്ളവ ലഭിക്കുമ്പോൾ ഉറപ്പായും കൂടിയ തുക ഇഎംഐയിലേക്ക് കൂടി മാസം തോറും വകയിരുത്തണം.

വർഷം തോറും ഒരു തുക

സാധ്യമെങ്കിൽ വർഷം തോറും കുറഞ്ഞത് 1 ലക്ഷം മുതൽ 2 ലക്ഷം വരെ ലോണിലേക്ക് അടക്കാൻ നോക്കുക. ഇതുവഴി വായ്പയിലെ മുതലും പലിശയും ഒരു പോലെ കുറക്കാം. പ്രതിവർഷം 1.5 ലക്ഷം വീതം അടച്ചാൽ വെറും 7 വർഷം കൊണ്ട് വേണെമെങ്കിലും നിങ്ങൾക്ക് ലോൺ അവസാനിപ്പിക്കാം.

പാർട് പെയ്മെൻ്റ്

ലോണിൻ്റെ ഒരു നിശ്ചിത തുക കൃത്യമായ കാലയളവിൽ തിരിച്ചടക്കുന്നതും നല്ലതാണ്. കിട്ടുന്ന തുക ലോണിലേക്ക് കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ അടവിനെ കുറക്കും. മിക്കവാറും ബാങ്കുകൾക്കും ഭാഗിക അടവുകൾ എന്ന സംവിധാനമുണ്ട്. ഇത് പലിശയിലും മുതലിലും കുറവ് വരുത്തും.

ലോൺ തിരിച്ചടവിനായൊരു ഫണ്ട്

എസ്ഐപി, ആർഡി, മ്യൂച്ചൽ ഫണ്ട് എന്നിവയിലൊക്കെയും ഒരു നിക്ഷേപം നടത്തി അത് ലോൺ തിരിച്ചടവിനുള്ള ഫണ്ടാക്കാ മാറ്റാവുന്നതാണ്. ഉദാഹരണത്തിന് പ്രതിമാസം 5000 രൂപയുടെ എസ്ഐപിയിൽ നിന്നും നിങ്ങൾക്ക് 10 ശതമാനം റിട്ടേൺസ് കണക്കാക്കിയാൽ 10 വർഷം കൊണ്ട് 7. 7 ലക്ഷം രൂപ വരുമാനം നേടാം.