AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut oil price hike: പകുതി വിലക്ക് പോലും വെളിച്ചെണ്ണ വിൽക്കുന്നു, അപകടം പുറകെ..

Coconut oil price hike in Kerala: ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത വിധം ബ്രാൻഡുകളുടെ പേരിനോട് ഏറെ സാദൃശ്യമുള്ള വിധത്തിലാണ് ഇവ വിപണിയിൽ എത്തുന്നത്. പരിശോധനകളെ തുടർന്ന് നാല്പത്തഞ്ചോളം ബ്രാൻഡ് കോടതി നിരോധിച്ചെങ്കിലും നിലവാരമില്ലാത്ത വെളിച്ചെണ്ണകൾ വിപണിയിൽ ഇപ്പോഴും ലഭ്യമാണ്.

Coconut oil price hike: പകുതി വിലക്ക് പോലും വെളിച്ചെണ്ണ വിൽക്കുന്നു, അപകടം പുറകെ..
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 07 Jul 2025 | 07:31 PM

സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയർന്നു തന്നെ. ഇന്ന് ഒറ്റയടിക്ക് 675 രൂപയാണ് ക്വിറ്റലിന് വർധിച്ചത്. ഇതോടെ വെളിച്ചെണ്ണ ക്വിറ്റലിന് 38,200 രൂപയായി. ഒരു കിലോ വെളിച്ചെണ്ണ വില നാനൂറിന് മുകളിൽ തന്നെ തുടരുകയാണ്.

വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ വിപണിയിൽ വ്യാജന്മാരുടെ കടന്നുകയറ്റവും ആരംഭിച്ചു. കുറഞ്ഞ വിലയ്ക്കാണ് ഇത്തരം വെളിച്ചെണ്ണ വിൽക്കുന്നത്. ഏകദേശം അറുപത് ശതമാനത്തോളം വില കുറവിൽ വ്യാജ വെളിച്ചെണ്ണയുടെ വിൽപ്പന നടക്കുന്നുണ്ടെന്നാണ് വിവരം.

ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത വിധം ബ്രാൻഡുകളുടെ പേരിനോട് ഏറെ സാദൃശ്യമുള്ള വിധത്തിലാണ് ഇവ വിപണിയിൽ എത്തുന്നത്. പരിശോധനകളെ തുടർന്ന് നാല്പത്തഞ്ചോളം ബ്രാൻഡ് കോടതി നിരോധിച്ചെങ്കിലും നിലവാരമില്ലാത്ത വെളിച്ചെണ്ണകൾ വിപണിയിൽ ഇപ്പോഴും ലഭ്യമാണ്.

വെളിച്ചെണ്ണ വില ഉയരുന്നതിനെ തുടർന്ന് ഉപഭോക്താക്കൾ മറ്റ് പാചക വെളിച്ചെണ്ണകളിലേക്ക് ചുവട് മാറ്റം നടത്തുകയാണ്. നിലവിൽ വെളിച്ചെണ്ണണ്ണ വില്‍പന മുപ്പത് ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്. വെളിച്ചെണ്ണ വിലയെ അപേക്ഷിച്ച് അമ്പത് ശതമാനം വരെ താഴ്ന്നാണ് മറ്റഅ ഭക്ഷ്യവസ്തുകൾ വിൽക്കുന്നത്.

തേങ്ങയുടെയും കൊപ്രയുടെ ലഭ്യത കുറവാണ് വെളിച്ചെണ്ണ വില വർധിക്കാനുള്ള കാരണം. ഇള നീരിനായി കരിക്ക് ധാരാളമായി ഉപയോഗിക്കുന്നതും മൂല്യവർധിത ഉല്‍പന്നങ്ങൾ, തേങ്ങാപാൽ, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയുടെ കയറ്റുമതിയും തേങ്ങയുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്.