AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GST: കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ജിഎസ്ടി ഇളവ്? അറിയേണ്ടതെല്ലാം

GST Slab Reforms: കാറുകൾ, എസ്‌യുവികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് പുറമേ, എയർ കണ്ടീഷണറുകൾ, നിർമ്മാണ സാമഗ്രികൾ എന്നിവയുടെ നികുതി നിരക്കുകൾ കുറയ്ക്കാനും സാധ്യതയുണ്ട്.

GST: കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ജിഎസ്ടി ഇളവ്? അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 17 Aug 2025 20:28 PM

രാജ്യത്ത് കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. നിലവിൽ ചെറിയ കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 1- 3 ശതമാനം ചെറിയ സെസ് നിരക്കുകളും ബാധകമാണ്. എസ്‌യുവികൾക്ക് ജിഎസ്ടിയും സെസ് നിരക്കുകളും ഉൾപ്പെടെ 50 ശതമാനം വരെ നികുതിയാണ് ഈടാക്കുന്നത്.

ജിഎസ്ടി ഘടനയിൽ വൻ മാറ്റം വരുത്തുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകിയിരുന്നു. കാറുകൾ, എസ്‌യുവികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് പുറമേ, എയർ കണ്ടീഷണറുകൾ, നിർമ്മാണ സാമഗ്രികൾ എന്നിവയുടെ നികുതി നിരക്കും കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

ALSO READ: ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഈ സാധനങ്ങളുടെ വില കുറയും…

റിപ്പോർട്ടുകൾ പ്രകാരം, പുതിയ ജിഎസ്ടി വ്യവസ്ഥയിൽ മെറിറ്റ്, സ്റ്റാൻഡേർഡ് എന്നീ രണ്ട് നികുതി സ്ലാബുകൾ ഉണ്ടായിരിക്കും. മെറിറ്റ് വിഭാഗത്തിൽ 5 ശതമാനം വരെ ജിഎസ്ടി നിരക്കുകളുള്ള സാധനങ്ങളും ഉൽപ്പന്നങ്ങളും ഉൾപ്പെടും. അതേസമയം, സ്റ്റാൻഡേർഡ് ജിഎസ്ടി വിഭാഗത്തിന് 18 ശതമാനം ജിഎസ്ടി ലഭിക്കും. കൃത്യമായ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം ദീപാവലിയോടെ പുതിയ ജിഎസ്ടി സംവിധാനം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ എല്ലാ മേഖലകൾക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  10 ലക്ഷം രൂപയിൽ താഴെയുള്ള ചെറുകാറുകളും എൻട്രി ലെവൽ മോട്ടോർസൈക്കിളുകളുമാണ് ഉടനടി ആനുകൂല്യം ലഭിക്കാൻ സാധ്യതയുള്ള ഒരു വിഭാഗം. ഇലക്ട്രിക് കാറുകൾ 5 ശതമാനം ജിഎസ്ടി നിരക്കുകളിൽ തുടരാൻ സാധ്യതയുണ്ട്. ആഡംബര കാറുകളുടെ ജിഎസ്ടി നിരക്കുകളും അതേപടി തുടർന്നേക്കും.