AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Haryana Election Result: ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഗുണം ചെയ്തോ? കുതിച്ച് കയറി ഓഹരി വിപണി

Stock Market Updates: അന്താരാഷ്ട്ര തലത്തിലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ ആറ് ദിവസങ്ങള്‍ക്ക് ശേഷം ആളുകള്‍ ഓഹരി വാങ്ങാന്‍ എത്തുന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 25 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിച്ചത്.

Haryana Election Result: ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഗുണം ചെയ്തോ? കുതിച്ച് കയറി ഓഹരി വിപണി
സ്‌റ്റോക്ക് മാര്‍ക്കറ്റ്‌ Image Credit source: Steven Puetzer/Getty Images Creative
shiji-mk
Shiji M K | Published: 08 Oct 2024 16:00 PM

നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഓഹരി വിപണി (Stock Market). ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് മറികടന്നാണ് കുതിക്കുന്നത്. സെന്‍സെക്‌സിനെ കൂടാതെ നിഫ്റ്റിയിലും വലിയ രീതിയിലുള്ള മാറ്റം പ്രകടമാണ്. സൈക്കോളജിക്കല്‍ ലെവലായ 25,000 മറികടക്കാനുള്ള ശ്രമത്തിലാണ് നിഫ്റ്റി. ഇന്ത്യയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് (Haryana Election Result) ഫലമാണ് ഓഹരി വിപണിയില്‍ മാറ്റം കൊണ്ടുവന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹരിയാനയില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത് ഓഹരി വിപണിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.

മാത്രമല്ല, അന്താരാഷ്ട്ര തലത്തിലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ ആറ് ദിവസങ്ങള്‍ക്ക് ശേഷം ആളുകള്‍ ഓഹരി വാങ്ങാന്‍ എത്തുന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 25 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിച്ചത്.

Also Read: Personal Finance: സാമ്പത്തിക ഉയര്‍ച്ച കൈവരിക്കാന്‍ പണിയെടുത്തിട്ട് മാത്രം കാര്യമില്ല; ഈ ശീലങ്ങളും വേണം

റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എംആന്റ്എം എന്നീ ഓഹരികളാണ് വലിയ നേട്ടമുണ്ടാക്കിയത്. എന്നാല്‍ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികളാണ് നഷ്ടം നേരിടുന്നത്. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി എന്നീ സെക്ടറുകള്‍ ലാഭമുണ്ടാക്കിയപ്പോള്‍ മെറ്റല്‍, ഓട്ടോ, ഐടി, ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടം നേരിടുകയാണ്.

മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ക്ക് നേട്ടമുണ്ട്. ശോഭ ഡെവലപ്പേഴ്‌സിന്റെ ഓഹരി നാല് ശതമാനം കുറഞ്ഞു. രണ്ടാം പാദത്തില്‍ വില്‍പന കുറഞ്ഞതാണ് ശോഭയെ തകര്‍ത്തത്. അന്താരാഷ്ട്ര വിപണിയില്‍ ഇരുമ്പയിരിന്റെ വില കുറഞ്ഞതോടെ എന്‍എംഡിസി ഓഹരികള്‍ എട്ട് ശതമാനം താഴ്ന്നു. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, സെയില്‍, നാല്‍കോ തുടങ്ങി മെറ്റല്‍ ഓഹരികളും വലിയ നഷ്ടത്തിലാണ്.

Also Read: Elon Musk: ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് 5,76,569 രൂപ; യുവാവിന്റെ വരുമാനം അറിഞ്ഞ് അമ്പരത്ത് ലോകം

മാത്രമല്ല, ടെലികോം വകുപ്പിന്റെ കുടിശിക നോട്ടീസിന്റെ തുടര്‍ന്ന് ഇടിഞ്ഞ വോഡഫോണ്‍-ഐഡിയയുടെ ഓഹരി മൂന്ന് ശതമാനം ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് ഓഹരിയും ഇന്ന് ഒരു ശതമാനം കയറിയിട്ടുണ്ട്.