2026 Money Savings Plans: ഇനിയൊരബദ്ധം അതുണ്ടാകരുത്; 2026ല്‍ പണം ഇങ്ങനെ വേണം ഉപയോഗിക്കാന്‍
How to Grow Money in 2026: 2025ല്‍ സംഭവിച്ച തെറ്റുകളൊന്നും തന്നെ 2026ല്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ തങ്ങള്‍ എന്ത് നേടി, എന്ത് നഷ്ടപ്പെടുത്തി എന്നത് വിലയിരുത്തുന്നു.
ദാ കഴിഞ്ഞതെല്ലാം കഴിഞ്ഞു, 2025ല്‍ സേവിങ്‌സ് ഉണ്ടായില്ല, അമിതമായി പണം ചെലവഴിച്ചു എന്നെല്ലാമുള്ള പരാതികളും കുറ്റബോധവുമെല്ലാം അവസാനിപ്പിക്കാനുള്ള സമയമായി. 2025ല്‍ സംഭവിച്ച തെറ്റുകളൊന്നും തന്നെ 2026ല്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ തങ്ങള്‍ എന്ത് നേടി, എന്ത് നഷ്ടപ്പെടുത്തി എന്നത് വിലയിരുത്തുന്നു. നഷ്ടങ്ങളുടെ പട്ടികയാകും ഭൂരിഭാഗം ആളുകള്‍ക്കും നിരത്താനുണ്ടാകുക.
2026ല്‍ നിങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ധാരണയുണ്ടോ? ഇല്ലെങ്കില്‍ ഈ ലേഖനം നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.
അടിയന്തര ഫണ്ട്
പെട്ടെന്നെത്തുന്ന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് പലപ്പോഴും ആളുകള്‍ക്ക് വെല്ലുവിളിയാകാറുണ്ട്. ജോലി നഷ്ടപ്പെടല്‍, ആശുപത്രി വാസം ഉള്‍പ്പെടെയുള്ള കാലയളവില്‍ കടം വാങ്ങാതെ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ അടിയന്തര ഫണ്ട് അനിവാര്യമാണ്. അതിനാല്‍ കുറഞ്ഞത് 6 മാസത്തെ ആവശ്യങ്ങള്‍ക്കായുള്ള പണം സേവിങ്‌സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ സൂക്ഷിക്കുക.
ചെലവുകള്‍ നിയന്ത്രിക്കാം
പണം സമ്പാദിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചെലവുകള്‍ നിയന്ത്രിക്കുന്നതും. ആവശ്യമില്ലാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍, അമിതമായ ഓണ്‍ലൈന്‍ ഷോപ്പിങ്, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയവയെല്ലാം ചുരുക്കിയാല്‍ ഒരു പരിധി വരെ നിങ്ങളുടെ കയ്യിലിരിക്കും.
നിക്ഷേപം വേണം
ഇനിയും പണം സമ്പാദിക്കാന്‍ നിങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ അതും ഈ വര്‍ഷം തന്നെ നടപ്പാക്കണം. മ്യൂച്വല്‍ ഫണ്ടുകള്‍, പിപിഎഫ്, എന്‍പിഎസ്, ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
Also Read: Financial Changes 2026: ശമ്പളം, ക്രെഡിറ്റ് സ്‌കോര്‍, പിഎം കിസാന്‍…; 2026ല്‍ മാറ്റങ്ങള്‍ ഒരുപാട്
ദീര്‍ഘകാല ലക്ഷ്യങ്ങള്‍
വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കലിന് ശേഷമുള്ള ജീവിതം തുടങ്ങിയ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോള്‍ തന്നെ പ്ലാന്‍ ചെയ്യണം. ലക്ഷ്യങ്ങള്‍ അനുസരിച്ച് വേണം നിക്ഷേപം നടത്താന്‍.
കടങ്ങള്‍ കുറയ്ക്കാം
ഉയര്‍ന്ന പലിശയുള്ള ക്രെഡിറ്റ് കാര്‍ഡുകളും വ്യക്തിഗത വായ്പകളും വേഗത്തില്‍ അടച്ചുതീര്‍ക്കുക. കടം കുറയുന്നത് പണം സമ്പാദിക്കാന്‍ സഹായിക്കുന്നു.
ഇന്‍ഷുറന്‍സ്
ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും സാമ്പത്തിക സുരക്ഷയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും അവ എടുക്കുകയും വേണം.