Cardamom Pepper Prices: കരയേണ്ടി വരില്ല, കുരുമുളകും ഏലവും തുണയ്ക്കും… പ്രതീക്ഷ കൈവിടാതെ ഹൈറേഞ്ചുകാർ

High Prices for Cardamom and Pepper : പല ഹൈറേഞ്ച് കർഷകരും കുരുമുളക് കൃഷിയിൽ നിന്ന് ഭാഗികമായി പിന്മാറിയതാണ് നിലവിലെ ഉത്പാദനക്കുറവിന് കാരണം. ഇതാണ് ഗുണമേന്മയുള്ള ഹൈറേഞ്ച് കുരുമുളകിന്റെ വില ഉയരാൻ വഴിയൊരുക്കിയത്.

Cardamom Pepper Prices: കരയേണ്ടി വരില്ല, കുരുമുളകും ഏലവും തുണയ്ക്കും... പ്രതീക്ഷ കൈവിടാതെ ഹൈറേഞ്ചുകാർ

Pepper

Published: 

30 Jul 2025 15:04 PM

ഇടുക്കി: ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യം മൂലം ഏലം കുരുമുളക് വിലകളിൽ വൻവർധനവ് ഉണ്ടായത് ഇടുക്കിയിലെ ഹൈറേഞ്ച് കർഷകർക്ക് പുതിയ പ്രതീക്ഷ നൽകുന്നു. നിലവിൽ ഉൽപാദനം കുറവാണെങ്കിലും ഉയർന്നു ലഭിക്കുന്നത് പ്രതിസന്ധികൾക്ക് ആശ്വാസമാകും എന്നാണ് കർഷകരുടെ പ്രതീക്ഷ. ഈ വില നിലനിർത്താൻ ആയാൽ കോവിഡ് കാലത്തുണ്ടായ നഷ്ടങ്ങൾ നികത്താൻ ആകും എന്നും അവർ കണക്ക് കൂട്ടുന്നു.

കോവിഡ്ക്കാലത്ത് ആഭ്യന്തരവിപണിയിൽ ആവശ്യക്കാർ കുറഞ്ഞതോടെ കിലോയ്ക്ക് 250 മുതൽ 270 രൂപ വരെ ആയിരുന്ന കുരുമുളകിന് നിലവിൽ 660 രൂപയാണ് വില. ഏലത്തിന്റെ വിലയാകട്ടെ നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ. 2600 മുതൽ 3200 വരെയാണ് കേരളത്തിന് ഇപ്പോൾ ഉള്ളത്. എന്നാലും പ്രതീക്ഷിച്ച ഉൽപാദന വർദ്ധനവില്ലാത്തത് കർഷകരിൽ ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

 

ALSO READ: 7,000 രൂപയുടെ എസ്‌ഐപിയോ അല്ലെങ്കില്‍ ലംപ്‌സം നിക്ഷേപമോ; ഏത് വേണം

 

പല ഹൈറേഞ്ച് കർഷകരും കുരുമുളക് കൃഷിയിൽ നിന്ന് ഭാഗികമായി പിന്മാറിയതാണ് നിലവിലെ ഉത്പാദനക്കുറവിന് കാരണം. ഇതാണ് ഗുണമേന്മയുള്ള ഹൈറേഞ്ച് കുരുമുളകിന്റെ വില ഉയരാൻ വഴിയൊരുക്കിയത്. വിലകുറഞ്ഞ സമയത്ത് തങ്ങളുടെ കൈവശമുള്ള മുളക് വിൽക്കാത്ത സൂക്ഷിച്ച കർഷകർക്കും കുറഞ്ഞ വിലയ്ക്ക് മുളക് വാങ്ങിയ സംഭരിച്ച വ്യാപാരികൾക്കും നിലവിലെ വിലവർധനവ് വലിയ ലാഭം നേടിക്കൊടുക്കുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി ഇടുക്കിയിൽ ഏലത്തിനും മികച്ച വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഗ്രീൻഹൗസ് കാർഡമം മാർക്കറ്റിംഗ് ഇന്ത്യ നടത്തിയ ഈ ലേലത്തിൽ ഏലത്തിന് 3120 രൂപ വരെ ഉയർന്ന വില ലഭിച്ചു. ശരാശരി 2718 രൂപയാണ് പ്രാദേശിക കമ്പോളങ്ങളിൽ. ഇത് 2750 രൂപ വരെ എത്തി. കേരളത്തിനും കുരുമുളകിനും വിലയുണ്ടെങ്കിലും ഉത്പാദനം വളരെ കുറവാണ്. സംഭരിച്ചു വെച്ച കുരുമുളകിനും കേരളത്തിനും നല്ല വില ലഭിക്കുന്നത് സാധാരണക്കാരായ കർഷകർക്ക് ഏറെ ഗുണം ചെയ്യും. ഓണക്കാലം വരെ ഏലംപില ഇതേപടി തുടർന്നാൽ ഹൈറേഞ്ചിലെ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം ആകും എന്ന് ചെറുകിട കർഷകർ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും