Loan: പേഴ്സണൽ ലോണോ ക്രെഡിറ്റ് കാർഡ് ലോണോ? മികച്ചതേത്…
Personal Loan or Credit Card Loan: വ്യക്തിഗത വായ്പയും ക്രെഡിറ്റ് കാർഡ് വായ്പയും പെട്ടെന്ന് പണം കണ്ടെത്താനുള്ള അവസരം നൽകുന്നുണ്ട്. എന്നാൽ അവ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
പണത്തിന് ആവശ്യം, എന്നാൽ പേഴ്സണൽ ലോൺ എടുക്കണമോ അതോ ക്രെഡിറ്റ് കാർഡ് ലോണോ? ഈയൊരു സംശയം പൊതുവെ എല്ലാവരിലും സർവസാധാരണമാണ്. എന്നാൽ വെറും രണ്ട് മിനിറ്റിൽ ഈ സംശയത്തിന് പരിഹാരം കണ്ടെത്താം, വിശദമായി വായിക്കൂ….
പേഴ്സണൽ ലോൺ
വ്യക്തിഗത വായ്പയും ക്രെഡിറ്റ് കാർഡ് വായ്പയും പെട്ടെന്ന് പണം കണ്ടെത്താനുള്ള അവസരം നൽകുന്നുണ്ട്. എന്നാൽ അവ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. വ്യക്തിഗത വായ്പ എന്നത് നിങ്ങൾ ഒരു വായ്പക്കാരനിൽ നിന്ന് കടംവാങ്ങുന്ന ഒരു നിശ്ചിത തുകയാണ്. ഒരു നിശ്ചിത കാലയളവിൽ ആ തുക ഇഎംഐകളായി തിരിച്ചടയ്ക്കുന്നു.
സവിശേഷതകൾ
നിശ്ചിത തുക ഒരുമിച്ച് ലഭിക്കും.
കൂടാതെ ഇ.എം.ഐ ആയി തിരിച്ചടക്കാം.
10% മുതൽ 18% വരെയുള്ള പലിശ നിരക്ക്.
വീട് പണി, വിദ്യാഭ്യാസം, യാത്ര മുതലായവയ്ക്കായി ഉപയോഗിക്കാം.
ALSO READ: 7,000 രൂപയുടെ എസ്‌ഐപിയോ അല്ലെങ്കില്‍ ലംപ്‌സം നിക്ഷേപമോ; ഏത് വേണം
ക്രെഡിറ്റ് കാർഡ് ലോൺ
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ലോൺ ആണിവ.
നിലവിലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ലോൺ നൽകുന്നത്.
കുറച്ച് സെക്കന്റുകൾക്കുള്ളിൽ തന്നെ തുക ക്രെഡിറ്റ് ചെയ്യപ്പെടും.
സാധാരണയായി 18% മുതൽ 36% വരെയാണ് പലിശ നിരക്ക് വരുന്നത്.
വ്യക്തിഗത വായ്പയേക്കാളും വേഗത്തിൽ പണം ലഭിക്കും.
മികച്ചതേത്?
വ്യക്തിഗത വായ്പകയ്ക്കും ക്രെഡിറ്റ് കാർഡ് ലോണിനും വ്യത്യസ്ത സവിശേഷകളാണ് ഉള്ളത്. വലിയ തുക ആവശ്യമായി വരുമ്പോൾ, സ്ഥിരമായ വരുമാനമുണ്ടെങ്കിൽ പേഴ്സണൽ ലോൺ ഉചിതമാണ്. അതേസമയം, ചെറിയ തുക അടിയന്തരമായി വേണ്ട സന്ദർഭങ്ങളിൽ ക്രെഡിറ്റ് കാർഡ് ലോൺ ഉപയോഗിക്കാം. പക്ഷേ ഉയർന്ന പലിശ നിരക്കായിരിക്കും.