AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP Retirement Planning: 50 വയസില്‍ 4 കോടി രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം?

SIP Investment For Retirement: ഒരു ചെറിയ നിക്ഷേപത്തെ വലിയ കോര്‍പ്പസാക്കി മാറ്റുന്നതില്‍ കോമ്പൗണ്ടിങ്ങിന്റെ ശക്തിയാണ് പ്രധാനം. നിങ്ങളൊരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ വെറും 5 വര്‍ഷത്തേക്ക് 33,000 രൂപ പ്രതിമാസം എസ്‌ഐപി നിക്ഷേപം നടത്തുക.

SIP Retirement Planning: 50 വയസില്‍ 4 കോടി രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം?
പ്രതീകാത്മക ചിത്രം Image Credit source: Nora Carol Photography/Getty Images
shiji-mk
Shiji M K | Updated On: 30 Jul 2025 15:58 PM

വിരമിക്കല്‍ ആസൂത്രണത്തിന് ക്ഷമ വളരെ അനിവാര്യമാണ്. എങ്കില്‍ മാത്രമേ നിക്ഷേപകന് ദീര്‍ഘകാലത്തേക്ക് മികച്ച തുക നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപ കാലയളവ് ദൈര്‍ഘ്യമേറിയത് ആണെങ്കിലും ചെറിയ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സ്ഥിരമായ വളര്‍ച്ച വഴി വലിയ കോര്‍പ്പസ് തന്നെ നേടിയെടുക്കാനാകും.

ഒരു ചെറിയ നിക്ഷേപത്തെ വലിയ കോര്‍പ്പസാക്കി മാറ്റുന്നതില്‍ കോമ്പൗണ്ടിങ്ങിന്റെ ശക്തിയാണ് പ്രധാനം. നിങ്ങളൊരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ വെറും 5 വര്‍ഷത്തേക്ക് 33,000 രൂപ പ്രതിമാസം എസ്‌ഐപി നിക്ഷേപം നടത്തുക. ആ തുകയെ ദീര്‍ഘകാലത്തേക്ക് വളരാന്‍ അനുവദിക്കുക, നിങ്ങള്‍ക്ക് 50 വയസ് ആകുമ്പോഴേക്ക് അത് 4,56,00,000 രൂപയുടെ ഏകദേശം കോര്‍പ്പസായി മാറും. എങ്ങനെയാണ് ഇത് സാധ്യമാകുന്നതെന്ന് പരിശോധിക്കാം.

25ാം വയസില്‍ 15,000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്ന നിങ്ങള്‍ അടുത്ത 35 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുന്നതെന്ന് കരുതൂ. വാര്‍ഷിക വരുമാനം 12 ശതമാനവുമാണ്. ആദ്യത്തെ 30 വര്‍ഷത്തെയും അത് കഴിഞ്ഞുള്ള 5 വര്‍ഷത്തെയും വളര്‍ച്ച പരസ്പരം താരതമ്യം ചെയ്ത് നോക്കുക.

30 വര്‍ഷത്തെ ആകെ നിക്ഷേപം 54,00,000 രൂപ, കണക്കാക്കിയ മൂലധന നേട്ടം 4,08,14,598 രൂപയും, കോര്‍പ്പസ് 4,62,14,598 രൂപയുമായിരിക്കും. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നിങ്ങള്‍ നിക്ഷേപം തുടര്‍ന്നാല്‍, ആകെ നിക്ഷേപം 63,00,000 രൂപ. കണക്കാക്കിയ മൂലധന നേട്ടം 7,63,62,467 രൂപ, കണക്കാക്കിയ കോര്‍പ്പസ് 8,26,62,467 രൂപയുമാകും.

അഞ്ച് വര്‍ഷത്തിനിടയില്‍ അധിക നിക്ഷേപം വെറും 9,00,000 രൂപയാണ്. എന്നാല്‍ അധികമായി സൃഷ്ടിക്കപ്പെട്ട കോര്‍പ്പസ് 3,55,47,869 രൂപ. ഇതാണ് കോമ്പൗണ്ടിന്റെ ശക്തി.

അഞ്ച് വര്‍ഷത്തേക്ക് 33,000 രൂപ പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ കണക്കാക്കിയ മൂലധന നേട്ടം 18,80,000 രൂപയും കണക്കാക്കിയ കോര്‍പ്പസ് 26,76,419 രൂപയുമാകും.

4.56 കോടി രൂപ കോര്‍പ്പസായി വളരാനായി, നിങ്ങള്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുക. എന്നിട്ട് അടുത്ത 25 വര്‍ഷത്തേക്ക് പണം പിന്‍വലിക്കാതെ തന്നെ നിക്ഷേപം വളരാന്‍ അനുവദിക്കാം. ഫണ്ട് വളരുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപം വര്‍ധിക്കുന്നു.

Also Read: Loan: പേഴ്സണൽ ലോണോ ക്രെഡിറ്റ് കാ‍ർ‌ഡ് ലോണോ? മികച്ചതേത്…

അടുത്ത 25 വര്‍ഷത്തേക്ക് ഈ നിക്ഷേപം 12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ വളരുകയാണെങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന മൂലധന നേട്ടം 4,28,22,876 രൂപയും കണക്കാക്കിയ കോര്‍പ്പസ് 4,54,99,295 രൂപയുമായിരിക്കും. അതിനാല്‍ 20 വയസില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ 50 വയസാകുമ്പോള്‍ മികച്ച കോര്‍പ്പസ് സ്വന്തമാക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.