Diwali 2026: വെറുതെയിരിക്കുന്ന സമയം പണമാക്കാം! ദീപാവലിക്ക് വീട്ടിലിരുന്ന് ഈ ബിസിനസ്സ് ചെയ്തു നോക്കൂ…

Business Ideas for Diwali: ദീപാവലി പുതിയ തുടക്കങ്ങളുടെയും പുതിയ സംരംഭങ്ങളുടെയും കാലം കൂടിയാണ്. ഈ സമയം നിങ്ങൾക്കും നേട്ടമാക്കാവുന്നതാണ്. വലിയ മുതൽമുടക്കില്ലാതെ, സ്വന്തം വീട്ടിലിരുന്ന് തന്നെ തുടങ്ങി മികച്ച ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ചില മികച്ച ദീപാവലി ബിസിനസ്സ് ഐഡിയകൾ ഇതാ.....

Diwali 2026: വെറുതെയിരിക്കുന്ന സമയം പണമാക്കാം! ദീപാവലിക്ക് വീട്ടിലിരുന്ന് ഈ ബിസിനസ്സ് ചെയ്തു നോക്കൂ...

പ്രതീകാത്മക ചിത്രം

Published: 

04 Nov 2026 | 01:46 PM

ദീപാവലി കാലം ആഘോഷങ്ങളുടെയും വെളിച്ചത്തിന്റെയും മാത്രമല്ല, പുതിയ തുടക്കങ്ങളുടെയും പുതിയ സംരംഭങ്ങളുടെയും കൂടിയാണ്. ഉത്സവ സീസണിൽ ജനങ്ങളുടെ വാങ്ങൽ ശേഷിയും സാധനങ്ങളുടെ ആവശ്യകതയും ഗണ്യമായി വർദ്ധിക്കാറുണ്ട്. ഈ സമയം നിങ്ങൾക്കും നേട്ടമാക്കാവുന്നതാണ്. വലിയ മുതൽമുടക്കില്ലാതെ, സ്വന്തം വീട്ടിലിരുന്ന് തന്നെ തുടങ്ങി മികച്ച ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ചില മികച്ച ദീപാവലി ബിസിനസ്സ് ഐഡിയകൾ ഇതാ…..

അലങ്കാര വിളക്കുകളും ചിരാതുകളും

ദീപാവലി ആഘോഷങ്ങളുടെ പ്രധാന ആകർഷണം ചിരാതുകളാണ്. സാധാരണ മൺചിരാതുകൾ മൊത്തവിലയ്ക്ക് വാങ്ങി വീട്ടിലെത്തിച്ച് ആകർഷകമായ വർണ്ണങ്ങൾ നൽകിയും, മുത്തുകളും കല്ലുകളും പതിപ്പിച്ചും ഡിസൈനർ ചിരാതുകളാക്കി മാറ്റാം. കുറഞ്ഞ ചെലവിൽ വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ഇതിന് ദീപാവലി സമയത്ത് വൻ ഡിമാൻഡാണ്.

ഹോം മേഡ് മധുരപലഹാരങ്ങൾ

ഉത്സവകാലത്ത് പരസ്പരം സമ്മാനിക്കാൻ മധുരപലഹാരങ്ങൾ വൻതോതിൽ ആവശ്യമായി വരാറുണ്ട്. ലഡു, ജിലേബി, മറ്റ് പ്രാദേശിക മധുരപലഹാരങ്ങൾ, സ്നാക്കുകൾ എന്നിവ ശുചിത്വത്തോടെ വീട്ടിൽ തയ്യാറാക്കി ആകർഷകമായ പാക്കറ്റുകളിലാക്കി വിൽപ്പന നടത്താം. മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ചും വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയും വിപണനം കണ്ടെത്താവുന്നതാണ്.

ALSO READ: മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം; സ്ഥിരനിക്ഷേപ പലിശയിൽ മാറ്റം

ഗിഫ്റ്റ് ഹാംപറുകൾ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വ്യക്തികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും അവരുടെ ജീവനക്കാർക്കും ബന്ധുക്കൾക്കും നൽകാൻ ഗിഫ്റ്റ് ഹാംപറുകൾ ആവശ്യമുണ്ട്. ഡ്രൈ ഫ്രൂട്ട്സ്, മധുരപലഹാരങ്ങൾ, ചെറിയ ചിരാതുകൾ, സുഗന്ധമുള്ള മെഴുകുതിരികൾ എന്നിവ ഉൾപ്പെടുത്തി മനോഹരമായ ഗിഫ്റ്റ് ബാസ്‌ക്കറ്റുകളോ ബോക്സുകളോ തയ്യാറാക്കാം.  ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്തു നൽകുന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും.

ഹാൻഡ്‌മേഡ് മെഴുകുതിരി

വീടുകൾ അലങ്കരിക്കാൻ വ്യത്യസ്ത രൂപങ്ങളുമുള്ള മെഴുകുതിരികൾക്ക് ഇന്ന് വലിയ ആവശ്യക്കാരുണ്ട്. വാക്സ്, എസൻഷ്യൽ ഓയിലുകൾ, മനോഹരമായ മോൾഡുകൾ എന്നിവ ഉപയോഗിച്ച് വിവിധ നിറത്തിലും സുഗന്ധത്തിലുമുള്ള മെഴുകുതിരികൾ വീട്ടിൽ തന്നെ നിർമ്മിക്കാം. ഓൺലൈൻ വഴിയും പ്രാദേശിക ഷോപ്പുകൾ വഴിയും എളുപ്പത്തിൽ വിറ്റഴിക്കാം.

പൂജ സാമഗ്രികളും രംഗോലി കിറ്റുകളും

ദീപാവലി നാളുകളിൽ വീടുകളിൽ പൂജകളും രംഗോലികളും സാധാരണമാണ്. രംഗോലിപ്പൊടികൾ, ആവശ്യമായ പാറ്റേൺ സ്റ്റെൻസിലുകൾ, പൂജാ സാമഗ്രികൾ എന്നിവ അടങ്ങിയ റെഡിമെയ്ഡ് കിറ്റുകൾ തയ്യാറാക്കി വിൽപ്പന നടത്താവുന്നതാണ്.

ഇതൊന്നും മറക്കല്ലേ….

  1. നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ മികച്ച ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ പങ്കുവെക്കുക.
  2. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം പോലെ തന്നെ പ്രധാനമാണ് അതിന്റെ പാക്കിംഗും. ആകർഷകമായ പാക്കിംഗ് കൂടുതൽ ആളുകളെ ആകർഷിക്കും.
  3. നേരത്തെ തന്നെ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങുന്നത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ സഹായിക്കും.

English Summary:

Diwali is not just a festival of lights and celebrations but also a season of new beginnings and business opportunities. During the festive season, consumer purchasing power and demand for various products increase significantly, creating opportunities for entrepreneurs to earn extra income.

Loading...
Unable to load recommendations.
Follow Us
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
ആപ്പിൾ തൊലിയോട് കൂടിയാണോ കഴിക്കുന്നത്?
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു