SIP: എസ്‌ഐപി വഴി ഭവന വായ്പ പലിശ തിരിച്ചുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
How to Recover Home Loan Interest via SIP: ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപി വഴി സാമ്പത്തിക ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്നതിനായി പലരും നിക്ഷേപം നടത്തുന്നു. എന്നാല്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പുറമെ ഭവന വായ്പയുടെ പലിശ തിരിച്ചുപിടിക്കാനും എസ്‌ഐപികള്‍ നിങ്ങളെ സഹായിക്കും.

എസ്‌ഐപി
ഇന്ന് ഭൂരിഭാഗം ആളുകളും ഉയര്‍ന്ന തുക ലോണുകള്‍ എടുത്താണ് വീട് നിര്‍മിക്കുന്നത്. വിപുലമായ ഇഎംഐ സൗകര്യമാണ് പല ബാങ്കുകളും ഉപഭോക്താവിന് നല്‍കുന്നത്. ഇഎംഐയില്‍ പലിശയും പ്രിന്‍സിപ്പല്‍ തുകയും ഉള്‍പ്പെടുന്നു. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കിലുള്ള പലിശയാണ് ഓരോ വായ്പകള്‍ക്കും ഈടാക്കുന്നത്. നിലവില്‍ 8-9 ശതമാനം പലിശ ഹോം ലോണിന് ഈടാക്കുന്നു. എന്നാല്‍ ഇത് കാലക്രമേണ കുറയും.
20 വര്‍ഷത്തെ കാലാവധിയില്‍ നിങ്ങള്‍ 9 ശതമാനം പലിശ നിരക്കില്‍ 1,00,000 രൂപ വായ്പ എടുത്തൂവെന്ന് കരുതൂ. ആദ്യ വര്‍ഷത്തില്‍ ഏകദേശം 8,924 രൂപ പലിശയും 1,873 രൂപ മുതലും ചേര്‍ത്ത് നിങ്ങള്‍ ഇഎംഐ അടയ്ക്കുന്നു. എന്നാല്‍ പത്താം വര്‍ഷത്തില്‍ 6,600 രൂപ പലിശയും 4,197 രൂപ മുതലും അടയ്ക്കും. 20ാം വര്‍ഷത്തില്‍ അത് പലിശ 508 രൂപയും മുതല്‍ 10,288 രൂപയുമാകും. അതായത്, 20 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ പലിശയായി അടയ്ക്കുന്നത് ഏകദേശം 1,16,000 രൂപ.
ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപി വഴി സാമ്പത്തിക ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്നതിനായി പലരും നിക്ഷേപം നടത്തുന്നു. എന്നാല്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പുറമെ ഭവന വായ്പയുടെ പലിശ തിരിച്ചുപിടിക്കാനും എസ്‌ഐപികള്‍ നിങ്ങളെ സഹായിക്കും. എങ്ങനെയാണ് ഇവിടെ എസ്‌ഐപി ഉപകാരപ്രദമാകുന്നതെന്ന് പരിശോധിക്കാം.
എസ്‌ഐപികള്‍ എങ്ങനെ സഹായിക്കും?
നാല് ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഭവന വായ്പ പലിശ എങ്ങനെ തിരിച്ചുപിടിക്കാമെന്ന് പരിശോധിക്കാം.
ഘട്ടം 1- ലോണ്‍ തുക, പലിശ നിരക്ക്, കാലാവധി എന്നിവ നല്‍കുക.
ഘട്ടം 2- ഇക്കാലയളവില്‍ എത്ര പലിശ നല്‍കുമെന്ന് കാല്‍ക്കുലേറ്റര്‍ കാണിച്ച് തരും. ശേഷം പലിശ വീണ്ടെടുക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക.
Also Read: Mutual Fund: മ്യൂച്വൽ ഫണ്ടിൽ ഒന്നിലധികം നോമിനികളെ ചേർക്കാൻ കഴിയുമോ? അറിയേണ്ടതെല്ലാം…
ഘട്ടം 3- ഇഎംഐ കാല്‍ക്കുലേറ്റര്‍ നിങ്ങള്‍ക്ക് ആകെ പലിശ തുകയും ഭവന വായ്പ പലിശ വീണ്ടെടുക്കുന്നതിന് എസ്‌ഐപി വഴി നിക്ഷേപിക്കേണ്ട തുകയും കാണിച്ച് തരും. ശേഷം തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 4- നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുന്ന വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ കാല്‍ക്കുലേറ്റര്‍ ശുപാര്‍ശ ചെയ്യും. പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി ഏതെങ്കിലും ഫണ്ടുകളില്‍ എസ്‌ഐപി തിരഞ്ഞെടുക്കാം അല്ലെങ്കില്‍ വാങ്ങിക്കാം.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.