AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: 10 കോടി നേടാന്‍ എസ്‌ഐപിയില്‍ പ്രയാസമില്ല; 5,000 രൂപ നിക്ഷേപത്തില്‍ തുടര്‍ന്നോളൂ

SIP 10 Crore Return: മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പ്രധാനമായും രണ്ട് രീതികളാണുള്ളത്. ഒന്ന് ലംപ്‌സം, രണ്ടാമത്തേത് എസ്‌ഐപി. വിപണി ഏറെ നാളത്തേക്ക് സ്ഥിരതയോടെ നില്‍ക്കുകയാണെങ്കില്‍ ലംപ്‌സം നിക്ഷമാണ് നല്ലത്. അതായത് റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ലംപ്‌സം തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ലംപ്‌സം നിക്ഷേപരീതിയെ അപേക്ഷിച്ച് അപകട സാധ്യത കുറവാണ് എസ്‌ഐപികള്‍ക്ക്.

SIP: 10 കോടി നേടാന്‍ എസ്‌ഐപിയില്‍ പ്രയാസമില്ല; 5,000 രൂപ നിക്ഷേപത്തില്‍ തുടര്‍ന്നോളൂ
എസ്‌ഐപിImage Credit source: TV9 Bharatvarsh
Shiji M K
Shiji M K | Published: 25 Nov 2024 | 10:25 AM

മ്യൂച്വല്‍ ഫണ്ടുകള്‍ നല്ലൊരു നിക്ഷേപ മാര്‍ഗമായി കാണുന്നവരാണ് ഇന്നത്തെ ആളുകള്‍. മറ്റ് നിക്ഷേപരീതികളെ അപേക്ഷിച്ച് കൂടുതല്‍ ലാഭവും നിക്ഷേപിക്കാനുള്ള എളുപ്പവുമാണ് ആളുകളെ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ലാഭത്തെ കുറിച്ച് മാത്രം സംസാരിച്ചാല്‍ പോരാ. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ നിങ്ങളുടെ നിക്ഷേത്തെ സ്വാധീനിക്കുമെന്ന കാര്യം മനസിലാക്കുക. മാത്രമല്ല, നിക്ഷേപിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച് നന്നായി മനസിലാക്കുകയും. നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതി ഏതാണെന്ന് മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പ്രധാനമായും രണ്ട് രീതികളാണുള്ളത്. ഒന്ന് ലംപ്‌സം, രണ്ടാമത്തേത് എസ്‌ഐപി. വിപണി ഏറെ നാളത്തേക്ക് സ്ഥിരതയോടെ നില്‍ക്കുകയാണെങ്കില്‍ ലംപ്‌സം നിക്ഷമാണ് നല്ലത്. അതായത് റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ലംപ്‌സം തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ലംപ്‌സം നിക്ഷേപരീതിയെ അപേക്ഷിച്ച് അപകട സാധ്യത കുറവാണ് എസ്‌ഐപികള്‍ക്ക്. ഈ സ്‌കീമില്‍ നിങ്ങള്‍ക്ക് നിശ്ചിത തുക ദീര്‍ഘനാളത്തേക്ക് തവണകളായി നിക്ഷേപിക്കാന്‍ സാധിക്കും. സ്ഥിരമായി നിക്ഷേപം നടത്തുന്നതുകൊണ്ട് തന്നെ വിപണിയിലുള്ള ചാഞ്ചാട്ടം വലിയ രീതിയുള്ള അപകട സാധ്യത ഉയര്‍ത്തുന്നില്ല.

ഇന്ത്യയെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ എസ്‌ഐപി നിക്ഷേപങ്ങളോടാണ് ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം. അതിന് പ്രധാന കാരണം, ചെറിയ തുകയില്‍ എസ്‌ഐപി ആരംഭിക്കാമെന്നതാണ്. ചെറിയ തുകയില്‍ നിശ്ചിത സമയപരിധിയില്‍ ദീര്‍ഘനാളത്തേക്ക് നിക്ഷേപം നടത്തുന്നതാണ് എസ്‌ഐപിയുടെ രീതി. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് എസ്‌ഐപി നിക്ഷേപം നടത്താന്‍ പല ഫണ്ടുകളും അനുവദിക്കുന്നുണ്ട്. കുറഞ്ഞത് 100 രൂപയിലാണ് എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നത്.

എന്നാല്‍ എത്ര രൂപയാണ് തിരികെ കിട്ടുക എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്ക ഉണ്ടാകാറുണ്ട്. പ്രതിമാസം 5,000,10,000,15,000 എന്നിങ്ങനെ നിക്ഷേപിക്കുന്നവര്‍ക്ക് 12 ശതമാനം പലിശയ്‌ക്കൊപ്പം നിക്ഷേപ തുകയും ചേര്‍ത്താല്‍ എത്ര വര്‍ഷം കൊണ്ട് 10 കോടി രൂപ നേടാമെന്ന് നോക്കാം.

Also Read: Mutual Funds: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടാകട്ടെ യാത്ര

5,000 രൂപ നിക്ഷേപമുള്ളവര്‍ക്ക്

പ്രതിമാസം 5,000 രൂപയാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത് എങ്കില്‍ 36 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. പ്രതിവര്‍ഷ പലിശ 12 ശതമാനമായാല്‍ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന വാര്‍ഷിക റിട്ടേണ്‍ 8 കോടി 4 ലക്ഷം രൂപയായിരിക്കും. അതായത് 10 ശതമാനം വര്‍ധനവ് നിക്ഷേപത്തില്‍ വരുത്തിയാല്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 1.8 കോടി രൂപ. ഇതിനോടൊപ്പം റിട്ടേണും കൂടി കൂട്ടുമ്പോള്‍ ആകെ 10 കോടി 2 ലക്ഷം രൂപ നിങ്ങള്‍ക്ക് തിരികെ ലഭിക്കും.

10,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍

പ്രതിമാസം 10,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ വര്‍ഷംതോറും ഇതില്‍ 10 ശതമാനം വര്‍ധനവും വരുത്തുക. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ കണക്കാക്കിയാല്‍ 31 വര്‍ഷമാകുമ്പോള്‍ നിങ്ങളുടെ ആകെ നിക്ഷേപം 10.17 കോടി രൂപയായി വളരും. നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന 2.18 കോടി രൂപയാണ്. അതിന് പലിശയായി ലഭിക്കുന്നത് 8 കോടി രൂപയും. അങ്ങനെ 31 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 10.18 കോടി രൂപ കയ്യിലേക്ക് ലഭിക്കും.

15,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍

ഇനിയിപ്പോള്‍ നിങ്ങള്‍ പ്രതിമാസം 15,000 രൂപയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍, പ്രതിവര്‍ഷം 10 ശതമാനം നിക്ഷേപ വര്‍ധനവ് വരുത്തുക. അങ്ങനെ 28 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 9.95 കോടി രൂപ ലഭിക്കും. നിങ്ങളെ ആകെ നിക്ഷേപിക്കുന്നത് 2.42 കോടി രൂപയാണ്. വാര്‍ഷിക റിട്ടേണായി ലഭിക്കുന്ന 7.53 കോടി അങ്ങനെ ആകെ 31 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്നത് 9.95 കോടി രൂപ. 12 ശതമാന പലിശനിരക്കിലാണ് ഈ തുക ലഭിക്കുക.

(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)