AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: നിപ്പോണ്‍ ഇന്ത്യ കൊള്ളാം കേട്ടോ; 2,000 ഇട്ടാല്‍ മതി, കോടികള്‍ തിരികെ നേടാം

Nippon India Mutual Fund: കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 22.5 ശതമാനത്തിലധികം സിഎജിആര്‍ ആണ് ഫണ്ട് നല്‍കിയത്. ചെറിയ സംഭാവനകളെ പോലും കോടിക്കണക്കിന് രൂപയുടെ മൂലധനമാക്കി മാറ്റാന്‍ നിപ്പോണിന് സാധിച്ചു.

SIP: നിപ്പോണ്‍ ഇന്ത്യ കൊള്ളാം കേട്ടോ; 2,000 ഇട്ടാല്‍ മതി, കോടികള്‍ തിരികെ നേടാം
എസ്‌ഐപി Image Credit source: TV9 Network
shiji-mk
Shiji M K | Published: 09 Dec 2025 14:47 PM

മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ (എസ്‌ഐപി) നിങ്ങള്‍ നിക്ഷേപിക്കുന്നില്ലേ? ഇതിനോടകം തന്നെ വിവിധ ഫണ്ടുകളില്‍ പണം നിക്ഷേപിച്ചവരായിരിക്കും നിങ്ങള്‍. ചെറിയ സംഖ്യകള്‍ എങ്ങനെയാണ് കോടികളായി വളരുന്നതെന്ന സംശയം പലര്‍ക്കുമുണ്ട്. ആ ചോദ്യത്തിന് അല്ലെങ്കില്‍ സംശയത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട്.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 22.5 ശതമാനത്തിലധികം സിഎജിആര്‍ ആണ് ഫണ്ട് നല്‍കിയത്. ചെറിയ സംഭാവനകളെ പോലും കോടിക്കണക്കിന് രൂപയുടെ മൂലധനമാക്കി മാറ്റാന്‍ നിപ്പോണിന് സാധിച്ചു. ഫണ്ട് ആരംഭിച്ച സമയത്ത് വെറും 2,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ എസ്‌ഐപി ആരംഭിച്ചയാള്‍ക്ക്, കോന്രൗണ്ടിങും സ്ഥിരതയുള്ള ദീര്‍ഘകാല പ്രകടനം കാരണം തിരികെ ലഭിച്ചത് 5 കോടിയിലേറെ രൂപയാണ്.

AUM: 41,268 കോടി രൂപ

ചെലവ് അനുപാതം (റെഗുലര്‍ പ്ലാന്‍): 1.54 ശതമാനം

ചെലവ് അനുപാതം (ഡയറക്ട് പ്ലാന്‍): 0.74 ശതമാനം

സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍: 15.48 ശതമാനം

ബീറ്റ: 0.93

ഷാര്‍പ്പ് അനുപാതം: 1.17

പോര്‍ട്ട്ഫോളിയോ വിറ്റുവരവ്: 0.06

എക്‌സിറ്റ് ലോഡ്: അലോക്കേഷന്‍ കഴിഞ്ഞ് 1 മാസത്തിനുള്ളില്‍ റിഡീം ചെയ്താല്‍ 1 ശതമാനം

NAV: രൂപ 4,216.35

Also Read: SIP: 11,000 രൂപ അത്രയ്ക്ക് വലുതൊന്നുമല്ല; മാസം നിക്ഷേപിച്ചാല്‍ ഇങ്ങനെ വളരും

30 വര്‍ഷത്തെ പ്രകടനം

എസ്‌ഐപി വരുമാനം: 22.63 ശതമാനം

പ്രതിമാസ എസ്‌ഐപി: 2,000 രൂപ

30 വര്‍ഷത്തിനിടയിലെ ആകെ നിക്ഷേപം: 7,20,000 രൂപ

30 വര്‍ഷത്തിന് ശേഷമുള്ള മൂല്യം: 5,37,25,176 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.