AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Cash Limit : വീട്ടിൽ എത്ര പൈസ സൂക്ഷിക്കാം? എത്ര രൂപ ക്യാഷായി കൈമാറ്റം ചെയ്യാം?

നിങ്ങളുടെ അക്കൗണ്ടുകളിലോ ക്യാഷ് ബുക്കിലോ ഏതെങ്കിലും തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിന്റെ ഉറവിടം തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, അത് കണക്കിൽപ്പെടാത്ത വരുമാനമായി കണക്കാക്കും

Home Cash Limit : വീട്ടിൽ എത്ര പൈസ സൂക്ഷിക്കാം? എത്ര രൂപ ക്യാഷായി കൈമാറ്റം ചെയ്യാം?
Cash Limit HomeImage Credit source: TV9 Network
arun-nair
Arun Nair | Published: 23 Sep 2025 15:45 PM

ഇൻ്റർനെറ്റ് ബാങ്കിംഗിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത നിരവധി കുടുംബങ്ങൾ ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ പല കുടുംബങ്ങളിലും ഇപ്പോഴും ക്യാഷായി തന്നെ ആവശ്യമുള്ള തുക സൂക്ഷിക്കുന്നതാണ് പതിവ്. എന്നാൽ പലരും കുടുങ്ങുന്നത് ആദായ നികുതി റെയ്ഡുകളിലായിരിക്കും. ഉത്സവങ്ങൾ, ഷോപ്പിംഗ്, ചെറുകിട സമ്പാദ്യം അല്ലെങ്കിൽ ചെറുകിട ബിസിനസ് ഇടപാടുകൾ എന്നിവയ്ക്കായി പണം സൂക്ഷിക്കുന്നത് പോലും വലിയ കുഴപ്പത്തിലേക്ക് എത്താം. ഇത്തരത്തിൽ റെയ്ഡുണ്ടായാവും വീട്ടിൽ നിയമപരമായി കുറച്ച് പണം സൂക്ഷിക്കാം. ഇത് എത്ര വരെ അനുവദനീയമാണെന്ന് അറിയാമോ അതിനെ പറ്റി പരിശോധിക്കാം.

വീട്ടിൽ സൂക്ഷിക്കുന്ന പണത്തിന് പരിധി

വീട്ടിൽ എത്ര പണം സൂക്ഷിക്കാം എന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് ഒരു നിയമവും നിശ്ചയിച്ചിട്ടില്ല. അതായത്, തുക ചെറുതോ വലുതോ ആകട്ടെ, അത് സൂക്ഷിക്കുന്നത് നിയമവിരുദ്ധമല്ല. എന്നിരുന്നാലും, നിങ്ങൾ സൂക്ഷിക്കുന്ന പണത്തിന്റെ ഉറവിടം തെളിയിക്കപ്പെടണം എന്നതാണ് നിബന്ധന. എപ്പോഴെങ്കിലും ഒരു അന്വേഷണം നടന്നാൽ, ഇതിൻ്റെ സോഴ്സ് തെളിയിക്കാനാകണം.

ALSO READ: പൊന്ന് വിളയും കടല്‍; മറഞ്ഞിരിക്കുന്നത് 14 ദശലക്ഷം കിലോ സ്വര്‍ണം

ആദായ നികുതി നിയമം പറയുന്നത്?

ആദായനികുതി നിയമത്തിലെ 68 മുതൽ 69B വരെയുള്ള വകുപ്പുകൾ പണവും സ്വത്തും സംബന്ധിച്ച നിയമങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്നു. സെക്ഷൻ 68 പ്രകാരം
നിങ്ങളുടെ അക്കൗണ്ടുകളിലോ ക്യാഷ് ബുക്കിലോ ഏതെങ്കിലും തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിന്റെ ഉറവിടം തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, അത് കണക്കിൽപ്പെടാത്ത വരുമാനമായി കണക്കാക്കും. സെക്ഷൻ 69 പ്രകാരം നിങ്ങൾക്ക് പണമോ നിക്ഷേപങ്ങളോ ഉണ്ടായിരിക്കുകയും അവയുടെ ശരിയായ ഉറവിടം വെളിപ്പെടുത്താൻ കഴിയാതിരിക്കുകയും ചെയ്താൽ, അതും അപ്രഖ്യാപിത വരുമാനമായി കണക്കാക്കും.

സെക്ഷൻ 69B

നിങ്ങളുടെ പ്രഖ്യാപിത വരുമാനത്തേക്കാൾ കൂടുതൽ ആസ്തിയോ പണമോ ഉണ്ടായിരിക്കുകയും അത് കണക്കിൽപ്പെടുത്താതിരിക്കുകയും ചെയ്താൽ, നിങ്ങൾ നികുതിയും പിഴയും അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും. നിങ്ങളുടെ പണത്തിന്റെ ഉറവിടം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ, ആദായനികുതി വകുപ്പിന് ആ തുക വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കുകയും നികുതികളും പിഴകളും ചുമത്തുകയും ചെയ്യാം. ചില സന്ദർഭങ്ങളിൽ, ഈ പിഴ 78% വരെ എത്താം.

എത്ര രൂപ വരെ പൈസയായി

ഇന്ത്യയിലെ നിയമങ്ങൾ പ്രകാരം രണ്ട് ലക്ഷം രൂപ വരെയാണ് ഒരാൾക്ക് ക്യാഷായി ഇന്ത്യയിൽ ഇടപാട് നടത്താൻ സാധിക്കുന്നത്. അതിന് മുകളിലുള്ളവക്ക് ബാങ്ക് വഴിയോ, NEFT, RTGS ട്രാൻസ്ഫർ വഴിയോ നൽകണം.