Silver: വീട്ടിൽ എത്ര വെള്ളി സൂക്ഷിക്കാം? നിയമങ്ങളും, നികുതിയും അറിഞ്ഞിരിക്കാം
Silver holding limit at home: എത്ര അളവിൽ വെള്ളി വീട്ടിൽ സൂക്ഷിക്കാം, ഇതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും നികുതികളും എങ്ങനെ....തുടങ്ങി നിരവധി സംശയങ്ങൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരിക്കാം. എന്നാൽ ഇനി അത് വേണ്ട....

പ്രതീകാത്മക ചിത്രം
സ്വർണവും വെള്ളിയും, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ലോഹങ്ങളാണ് ഇവ. സ്വർണത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ വ്യക്തമായ പരിധികൾ ഉണ്ടെങ്കിലും, വെള്ളി വീട്ടിൽ സൂക്ഷിക്കുന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. എത്ര അളവിൽ വെള്ളി വീട്ടിൽ സൂക്ഷിക്കാം, ഇതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും നികുതികളും എങ്ങനെ….തുടങ്ങി നിരവധി സംശയങ്ങൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരിക്കാം. എന്നാൽ ഇനി അത് വേണ്ട….
വീടുകളില്‍ എത്ര അളവില്‍ വെള്ളി സൂക്ഷിക്കാം?
1961ലെ ആദായനികുതി ഒരാൾക്ക് ഇത്ര കിലോ വെള്ളി മാത്രമേ വീട്ടിൽ സൂക്ഷിക്കാവൂ എന്ന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, നിങ്ങൾ കൈവശം വെച്ചിരിക്കുന്ന വെള്ളിയുടെ ഉറവിടം വ്യക്തമാക്കാൻ നിങ്ങൾക്ക് സാധിക്കണം. കൂടാതെ, വെള്ളി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടത്തിന് മൂലധന നേട്ട നികുതി നല്‍കണം.
നിങ്ങളുടെ വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയാൽ, വെള്ളി വാങ്ങിയപ്പോൾ ലഭിച്ച ഇൻവോയ്സുകൾ അല്ലെങ്കിൽ ബില്ലുകൾ നിങ്ങളുടെ പക്കലുണ്ടാകണം. വിവാഹത്തിനോ മറ്റ് വിശേഷ അവസരങ്ങളിലോ സമ്മാനമായി ലഭിച്ചതാണെങ്കിൽ അത് തെളിയിക്കുന്ന രേഖകളോ സാഹചര്യങ്ങളോ ഉണ്ടാകണം. കുടുംബസ്വത്തായി ലഭിച്ച വെള്ളിയാണെങ്കിൽ വസ്‌തുത തെളിയിക്കുന്ന വിൽപത്രമോ മറ്റ് കുടുംബരേഖകളോ ഉണ്ടായിരിക്കേണ്ടതാണ്.
ഐടിആർ
സാധാരണക്കാർക്ക് എല്ലാ വർഷവും വെള്ളി ശേഖരം ഇൻകം ടാക്സ് റിട്ടേണിൽ കാണിക്കേണ്ടതില്ല. എന്നാൽ നിങ്ങളുടെ വാർഷിക വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഐടിആറിലെ ‘Assets and Liabilities’ എന്ന കോളത്തിൽ സ്വർണ്ണം, വെള്ളി തുടങ്ങിയ ആസ്തികളുടെ വിവരം നിർബന്ധമായും നൽകണം. കൂടാതെ വെള്ളി കട്ടികളായോ കോയിനുകളായോ നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ അത് വെളിപ്പെടുത്തുന്നത് ഭാവിയിൽ ഗുണം ചെയ്യും.
ALSO READ: രണ്ട് കടന്ന് മൂന്ന് ലക്ഷത്തിലേക്ക്…. ലാഭം വെള്ളി തന്നെ!
വെള്ളി വിൽക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
വാങ്ങി 3 വർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ, ലാഭം നിങ്ങളുടെ വരുമാനത്തോടൊപ്പം ചേർക്കുകയും സ്ലാബ് റേറ്റ് അനുസരിച്ച് നികുതി ഈടാക്കുകയും ചെയ്യും. 3 വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ, ഇൻഡെക്സേഷൻ ആനുകൂല്യത്തോടെ 20% നികുതി നൽകണം.
കൂടാതെ, നിങ്ങളുടെ ആകെ വരുമാനം ഒരു കോടി രൂപയിൽ കൂടുതലാണെങ്കിൽ. അത്തരം വ്യക്തികൾ 2025-26 സാമ്പത്തിക വർഷം മുതൽ ആദായനികുതി റിട്ടേണിന്റെ ഷെഡ്യൂൾ എഎൽ പ്രകാരം അവരുടെ ആസ്തികളും (വെള്ളിയും സ്വർണ്ണവും ഉൾപ്പെടെ) ബാധ്യതകളും വെളിപ്പെടുത്തേണ്ടതുണ്ട്.