Gold Rate: ഡോളറിനെതിരെ രൂപയുടെ മൂല്യം 100 ആയാല്‍ സ്വര്‍ണവില എത്രയാകും?
How Gold Prices Are Affected by the US Dollar: മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ആഗോള വിലകളേക്കാള്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 958 രൂപ അഥവ 0.74 ശതമാനം നേട്ടമാണ് അവയുണ്ടാക്കിയത്. കറന്‍സിയിലെ ചാഞ്ചാട്ടമാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ലോകം. ഫെഡ് നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷകള്‍ക്കിടയില്‍ സ്വര്‍ണം വീണ്ടും അത്യുന്നതങ്ങളിലേക്ക് കുതിക്കുകയാണ്. ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണത്തിന് ഗുണം ചെയ്യുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ എഫ്ഒഎംസി മീറ്റിങും ഫെഡ് ചെയര്‍ ജെറോം പവലിന്റെ പ്രഖ്യാപനത്തിലുമാണ് വ്യാപാരികള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍ സ്വര്‍ണം പോസിറ്റീവായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ ഇബിജി-കമ്മോഡിറ്റി ആന്‍ഡ് കറന്‍സി റിസര്‍ച്ച് വൈസ് പ്രസിഡന്റ് പ്രണവ് മെര്‍ പറയുന്നു.
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ആഗോള വിലകളേക്കാള്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 958 രൂപ അഥവ 0.74 ശതമാനം നേട്ടമാണ് അവയുണ്ടാക്കിയത്. കറന്‍സിയിലെ ചാഞ്ചാട്ടമാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച കാരണം ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണവില കോമെക്‌സ് സ്വര്‍ണവിലയേക്കാള്‍ ഉയര്‍ന്നു. ഇപ്പോള്‍ 90 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപ. ഇത് ഇന്ത്യയില്‍ സ്വര്‍ണവില വര്‍ധിപ്പിക്കുന്നുവെന്ന് ഏഞ്ചല്‍ വണ്ണിലെ കാര്‍ഷികേതര കമ്മോഡിറ്റീസ് ആന്‍ഡ് കറന്‍സി ഗവേഷണ ഡിവിപി പ്രഥമേഷ് മല്യ പറഞ്ഞു.
Also Read: Gold Rate: സ്വര്‍ണം ഔണ്‍സിന് 5000 ഡോളറായാല്‍ കേരളത്തില്‍ എത്ര രൂപ വിലവരും?
100 രൂപയിലേക്ക് ഉയര്‍ന്നാല്‍
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 100 ലേക്ക് ഉയരുകയും, സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5000 ഡോളറിലേക്ക് എത്തുകയും ചെയ്താല്‍ കേരളത്തില്‍ എത്രയാകും ഒരു പവന്റെ വിലയെന്ന് പരിശോധിക്കാം.
5000 ഡോളര്‍× 100 = 5,00,000
ഇത്തരത്തിലായിരിക്കും ഒരു ഔണ്‍സിന്റെ വില രൂപയില്‍.
5,00,000 ÷ 31.1035 = 16,070 ഏകദേശം ഇത്രയുമായിരിക്കും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
16,070 × 8 = 1,28,560
ഇത്തരത്തിലായിരിക്കും ഏകദേശം ഒരു പവന്‍ സ്വര്‍ണത്തിന് വില വരുന്നത്.