Senior Citizen Health Insurance: 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, ചെയ്യേണ്ടത് ഇത്രമാത്രം

Senior Citizen Health Insurance: മുതിര്‍ന്ന പൗരരില്‍ നാലിലൊന്നു പേരും കാര്യമായ വരുമാനമില്ലാത്തവരാണ്. പണത്തിന്റെ കുറവ് മെച്ചമായ ചികിത്സ തേടുന്നതിനും തടസമാകുന്നുണ്ട്.

Senior Citizen Health Insurance: 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, ചെയ്യേണ്ടത് ഇത്രമാത്രം

പ്രതീകാത്മക ചിത്രം

Updated On: 

18 Nov 2025 14:08 PM

പ്രായം കൂടുംതോറും വിവിധതരം രോ​ഗങ്ങൾ ആരോ​ഗ്യത്തെ കീഴ്പ്പെടുത്താറുണ്ട്. മുതിര്‍ന്ന പൗരരില്‍ നാലിലൊന്നു പേരും കാര്യമായ വരുമാനമില്ലാത്തവരാണ്. പണത്തിന്റെ കുറവ് മെച്ചമായ ചികിത്സ തേടുന്നതിനും തടസമാകുന്നുണ്ട്. എന്നാലിതിന് പരിഹാരമായി സർക്കാർ 70 വയസും അതിൽ കൂടുതലുമുള്ളവർക്ക് ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പരിരക്ഷ നൽകുന്നുണ്ട്. ഈ പദ്ധതി പ്രകാരം ആയുഷ്മാൻ വായ് വന്ദന കാർഡ് ലഭിക്കുന്നത് എങ്ങനെ എന്നും അതിൻ്റെ വിശദാംശങ്ങളും പരിശോധിക്കാം….

 

ആയുഷ്മാൻ വയ വന്ദന കാർഡ് – അപേക്ഷിക്കേണ്ട വിധം

 

മൊബൈലിൽ ‘ആയുഷ്മാൻ ആപ്പ്’ ഡൗൺലോഡ് ചെയ്യുക.

ആപ്പിൽ ‘ബെനിഫിഷ്യറി’ (ഗുണഭോക്താവ്) അല്ലെങ്കിൽ ‘ഓപ്പറേറ്റർ’  ആയി ലോഗിൻ ചെയ്യുക.

മൊബൈൽ നമ്പർ നൽകി ഒ.ടി.പി വഴി ഓഥൻ്റിക്കേഷൻ പൂർത്തിയാക്കുക.

സംസ്ഥാനം, ആധാർ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുണഭോക്താവിൻ്റെ ഡാറ്റ നൽകുക.

ഗുണഭോക്താവിനെ കണ്ടെത്തിയില്ലെങ്കിൽ, ഇ-കെ.വൈ.സി. പ്രക്രിയയുമായി മുന്നോട്ട് പോകുക. ഇതിനായി ആധാർ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി. അംഗീകാരം നൽകണം.

മൊബൈൽ നമ്പർ, ഒ.ടി.പി. എന്നിവ നൽകി കാറ്റഗറി, പിൻ കോഡ് തുടങ്ങിയ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

ആവശ്യമെങ്കിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ചേർത്ത് ഫോം സബ്മിറ്റ് ചെയ്യുക.

ഇ-കെ.വൈ.സി. പൂർത്തിയാക്കി അംഗീകാരം ലഭിച്ച ശേഷം ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം.

ALSO READ: പ്രതിദിനം 100 രൂപ നിക്ഷേപിച്ചാല്‍ എത്ര വര്‍ഷം കൊണ്ട് 1 കോടിയുണ്ടാക്കാം?

 

ശ്രദ്ധിക്കുക….

70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. സാമ്പത്തിക സ്ഥിതി ഒരു മാനദണ്ഡമല്ല.

ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി നിർബന്ധമാണ്. ആധാർ കാർഡ് മാത്രമാണ് പ്രധാനമായും വേണ്ട രേഖ.

ആയുഷ്മാൻ ആപ്പ് വഴിയോ www.beneficiary.nha.gov.in എന്ന വെബ്സൈറ്റ് പോർട്ടൽ വഴിയോ മുതിർന്ന പൗരന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും