AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണവില ഇന്ന് കുറഞ്ഞെങ്കിലും നാളെ കൂടാം; സെപ്റ്റംബര്‍ 25 നിര്‍ണായകം

Gold Price September 25: സെപ്റ്റംബര്‍ 24 ബുധനാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത് 240 രൂപയുടെ കുറവാണ്. ഇതോടെ വില 84,600 രൂപയിലേക്കെത്തി. ഇന്നത്തെ ദിവസം 85,000 രൂപ മറികടക്കുമെന്ന് പ്രവചനമുണ്ടായ സ്വര്‍ണവിലയാണ് ചെറുതായെങ്കിലുമൊന്ന് കുറഞ്ഞത്.

Kerala Gold Rate: സ്വര്‍ണവില ഇന്ന് കുറഞ്ഞെങ്കിലും നാളെ കൂടാം; സെപ്റ്റംബര്‍ 25 നിര്‍ണായകം
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 24 Sep 2025 14:27 PM

സംസ്ഥാനത്ത് കടുത്ത വിലക്കയറ്റങ്ങള്‍ക്കിടെ ആശ്വാസത്തിന്റെ വാര്‍ത്തയുമായെത്തിയ ദിനമാണിന്ന്. കേരളത്തില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. ഇതില്‍പരം സന്തോഷം നല്‍കുന്ന വാര്‍ത്ത ഇന്നെന്തുണ്ട് മലയാളികള്‍ക്ക്. എന്നാല്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് തന്നെ സംഭവിച്ചു എന്ന് നമുക്ക് പറയാനാകില്ല. കാരണം കഴിഞ്ഞ ദിവസം രണ്ട് തവണ വില വര്‍ധിച്ച സ്വര്‍ണമാണ് ഇന്ന് താഴേക്ക് ഇറങ്ങിയത്.

സെപ്റ്റംബര്‍ 24 ബുധനാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത് 240 രൂപയുടെ കുറവാണ്. ഇതോടെ വില 84,600 രൂപയിലേക്കെത്തി. ഇന്നത്തെ ദിവസം 85,000 രൂപ മറികടക്കുമെന്ന് പ്രവചനമുണ്ടായ സ്വര്‍ണവിലയാണ് ചെറുതായെങ്കിലുമൊന്ന് കുറഞ്ഞത്.

സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച രാവിലെ 83,840 രൂപ വിലയുണ്ടായിരുന്ന സ്വര്‍ണം, ഉച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് 1,000 രൂപ വര്‍ധിച്ച് നേരെയെത്തിയത് 84,840 എന്ന സര്‍വ്വകാല റെക്കോഡിലേക്കാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10605 രൂപയായി. രാവിലെ 10480 രൂപയായിരുന്നു വില.

നാളെ വില ഉയരുമോ?

ഇന്ന് വിലയില്‍ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും നാളെ (സെപ്റ്റംബര്‍ 25 വ്യാഴം) സ്വര്‍ണവില എത്ര രൂപയിലെത്തും എന്നതാണ് ശ്രദ്ധേയം. കാരണം നേരിയ ഇടിവ് സംഭവിച്ചത് വന്‍ കുതിച്ചുചാട്ടത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇന്നത്തെ ദിവസം സ്വര്‍ണവില കുറഞ്ഞെങ്കിലും വലിയ ആശ്വാസത്തിനുള്ള വകയൊന്നുമില്ല. ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ പണികൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കണം.

Also Read: Kerala Gold Rate: കുതിപ്പിനിടെ ബ്രേയ്ക്കിട്ട് പൊന്നുംവില! ഇന്നത്തെ സ്വർണവില ഇങ്ങനെ

നമ്മുടെ രാജ്യത്ത് നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതും സ്വര്‍ണവില വര്‍ധിപ്പിക്കും. കാരണം, ഉത്സവകാലത്ത് സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യമാണെന്ന വിശ്വാസം ഇന്ത്യക്കാര്‍ക്കിടയിലുണ്ട്. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില ഉയരുന്നതിന് വഴിയൊരുക്കയും ചെയ്യുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,770 ഡോളറിലേക്ക് താഴ്ന്നതാണ് ഇന്ന് സ്വര്‍ണവില താഴ്ന്നതിന് പ്രധാന കാരണം. അങ്ങനെയെങ്കില്‍ ഡോളര്‍ നിരക്ക് വര്‍ധിക്കുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും ഉയരും.