Bank Account: ഓൺലൈനായി ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയുമോ? ഇത് ശ്രദ്ധിച്ചില്ലേൽ വൻ നഷ്ടം!
Online account closure: അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അക്കൗണ്ടിലുള്ള തുക മുഴുവൻ പിൻവലിക്കുകയോ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യുക. ലോൺ ഇഎംഐകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, അല്ലെങ്കിൽ മറ്റ് സബ്സ്ക്രിപ്ഷനുകൾ എന്നിവയുമായി ഈ അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റേണ്ടതാണ്.
ഇന്ത്യയിൽ പലർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഇള്ളവരുണ്ട്. മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴയുമുള്ളതിനാൽ ആവശ്യമില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനാകും മിക്കവരും ശ്രമിക്കുന്നത്. എന്നാൽ ബാങ്കിൽ പോകാതെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയുമെന്ന് അറിയാമോ?
ഓൺലൈനായി അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് എങ്ങനെ?
ബാങ്കിന്റെ ഒഫീഷ്യൽ നെറ്റ് ബാങ്കിംഗ് വെബ്സൈറ്റിലോ മൊബൈൽ ബാങ്കിംഗ് ആപ്പിലോ ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്ത ശേഷം ‘Menu’ അല്ലെങ്കിൽ ‘More’ സെക്ഷനിൽ പോയി ‘Service Request’/ ‘Account Request’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
‘Account Closure’ / ‘Close Savings Account’ എന്ന ലിങ്ക് കാണാൻ സാധിക്കും.
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന്റെ കാരണം തിരഞ്ഞെടുക്കുക.
അക്കൗണ്ടിൽ തുക ബാക്കി തുകയുണ്ടെങ്കിൽ അത് ക്രെഡിറ്റ് ചെയ്യാനായി മറ്റൊരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകി അപേക്ഷ സ്ഥിരീകരിക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം കുറച്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ട് ക്ലോസ് ആവുകയും അത് അറിയിച്ചുകൊണ്ടുള്ള ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് ലഭിക്കുകയും ചെയ്യുന്നതാണ്.
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അക്കൗണ്ടിലുള്ള തുക മുഴുവൻ പിൻവലിക്കുകയോ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യുക.
ലോൺ ഇഎംഐകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, അല്ലെങ്കിൽ മറ്റ് സബ്സ്ക്രിപ്ഷനുകൾ എന്നിവയുമായി ഈ അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റേണ്ടതാണ്.
ഭാവി ആവശ്യങ്ങൾക്ക് വേണ്ടി കഴിഞ്ഞ കുറച്ച് വർഷത്തെ സ്റ്റേറ്റ്‌മെന്റുകൾ സേവ് ചെയ്തു വെക്കുക.