SIP: എന്തിനാ വിഷമം, 500 രൂപയ്ക്കും എസ്‌ഐപി ആരംഭിക്കാമല്ലോ
How to Earn 1 Crore with SIP: മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ (എസ്‌ഐപി) നിക്ഷേപം നടത്തുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ എങ്ങനെ നിക്ഷേപിക്കണം, എത്ര രൂപ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കൂ.
പണം സമ്പാദിക്കണമെങ്കില്‍ പ്രതിമാസം വലിയ സംഖ്യ നിക്ഷേപിക്കണമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ നിങ്ങള്‍ ഒരിക്കലും വലിയ സംഖ്യ നിക്ഷേപിക്കേണ്ടതില്ല. 100 രൂപയിലോ അല്ലെങ്കില്‍ 500 രൂപയിലോ നിക്ഷേപിച്ച് കോടികളുടെ നേട്ടം നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതാണ്. നിശ്ചിത തുക, നിശ്ചിത കാലയളിവേക്ക് നിക്ഷേപിക്കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്കും കോടീശ്വരനാകാന്‍.
മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ (എസ്‌ഐപി) നിക്ഷേപം നടത്തുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ എങ്ങനെ നിക്ഷേപിക്കണം, എത്ര രൂപ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കൂ.
പ്രതിമാസം വെറും 500 രൂപയില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാം. തുക ചെറുതാണെങ്കിലും, ദീര്‍ഘകാല നിക്ഷേപം ആവശ്യമാണ്.




പ്രതിമാസം 500 നിക്ഷേപിച്ചാല്‍
എസ്‌ഐപിയില്‍ നിന്ന് ലഭിക്കുന്ന നേട്ടം പധാനമായും നിക്ഷേപ കാലയളവും വാര്‍ഷിക ലാഭത്തെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ശരാശരി 12 ശതമാനം വാര്‍ഷിക ലാഭമാണ് പ്രതീക്ഷിക്കുന്നത്.
പ്രതിമാസം 500 നിക്ഷേപിച്ച് 10 വര്‍ഷത്തേക്ക് നിക്ഷേപം തുടര്‍ന്നാല്‍ ഏകദേശം 1,00,000 മുതല്‍ 1,50,000 വരെയാകും നേട്ടം.
Also Read: Mutual Funds 2026: 2026ല്‍ ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം; എങ്ങനെ വേണം
20 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ ഏകദേശം മൂന്ന് മുതല്‍ നാല് ലക്ഷം രൂപ നിങ്ങള്‍ക്ക് നേടാനാകും.
30 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ 1 കോടി വരെ നേടാനാകും.