AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM SVANidhi Credit Card: 30,000 രൂപ പരിധിയില്‍ പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡ് വേണോ?

How To Apply For PM SVANidhi Credit Card: ചെറുകിട ബിസിനസ് ഉടമകളെ വന്‍കിട പണിമിടപാടുകാരില്‍ നിന്ന് രക്ഷിക്കാനും ഈ ക്രെഡിറ്റ് കാര്‍ഡിന് സാധിക്കും. പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡിനായി എങ്ങനെ അപേക്ഷിക്കണമെന്നും, എന്തെല്ലാം രേഖകള്‍ ആവശ്യമാണെന്നും പരിശോധിക്കാം.

PM SVANidhi Credit Card: 30,000 രൂപ പരിധിയില്‍ പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡ് വേണോ?
പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡ് ഉദ്ഘാടനം Image Credit source: TV9 Network
Shiji M K
Shiji M K | Published: 25 Jan 2026 | 01:24 PM

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തെരുവ് കച്ചവടക്കാര്‍ക്കായി കൊണ്ടുവന്നിരിക്കുന്ന പദ്ധതിയാണ് പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡ്. 30,000 രൂപ വരെ പരിധിയുള്ള ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി യോഗ്യരായ എല്ലാവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. തെരുവ് കച്ചവടക്കാര്‍ക്ക് മാത്രമല്ല, ചെറുകിയ ബിസിനസ് ഉടമകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ കാര്‍ഡ് വഴി നിങ്ങള്‍ക്ക് ഈടില്ലാതെ ബാങ്കിങ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ട് ആവശ്യങ്ങള്‍ നിറവേറ്റാവുന്നതാണ്. ചെറുകിട ബിസിനസ് ഉടമകളെ വന്‍കിട പണിമിടപാടുകാരില്‍ നിന്ന് രക്ഷിക്കാനും ഈ ക്രെഡിറ്റ് കാര്‍ഡിന് സാധിക്കും. പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡിനായി എങ്ങനെ അപേക്ഷിക്കണമെന്നും, എന്തെല്ലാം രേഖകള്‍ ആവശ്യമാണെന്നും പരിശോധിക്കാം.

പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡ്

തുടക്കത്തില്‍ 10,000 രൂപ പരിധിയിലായിരിക്കും കാര്‍ഡുകള്‍ ലഭ്യമാകുന്നത്. പിന്നീട് ഇത് 30,000 രൂപ വരെ ഉയരും. 20 മുതല്‍ 50 ദിവസത്തിനുള്ളില്‍ തിരിച്ചടവ് നടത്തുന്നതിന് നിങ്ങളില്‍ നിന്ന് പലിശ ഈടാക്കില്ല. അഞ്ച് വര്‍ഷത്തേക്ക് കാര്‍ഡിന് സാധുതയുണ്ടായിരിക്കും. ക്യൂ ആര്‍ കോഡ് സ്‌കാനിങ് വഴി പേയ്‌മെന്റുകള്‍ അനുവദിക്കുന്നതിനാല്‍ തന്നെ യുപിഐയുമായി ലിങ്ക് ചെയ്യാനുമാകും.

ആര്‍ക്കെല്ലാം ലഭിക്കും?

പ്രധാനമന്ത്രി സ്വാനിധി പദ്ധതിയില്‍ ഇതിനോടകം അംഗമായിട്ടുള്ളവര്‍ക്കും, വായ്പകള്‍ കൃത്യസമയത്ത് അടച്ച് തീര്‍ത്തവര്‍ക്കും ഈ കാര്‍ഡിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകന് 21നും 65നും ഇടയിലായിരിക്കണം പ്രായം. ഇവര്‍ ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍ എന്നിവയുടെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരും ആയിരിക്കരുത്.

Also Read: PM Kisan: പിഎം കിസാന്‍ 22ാം ഗഡു എപ്പോള്‍ ലഭിക്കും? 2,000 രൂപയിലും കൂടുതലുണ്ടാകുമോ?

എങ്ങനെ അപേക്ഷിക്കാം

പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡിനായി ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. pmsvanidhi.mohua.gov.in വെബ്സൈറ്റ് അല്ലെങ്കില്‍ PMS മൊബൈല്‍ ആപ്പ് സന്ദര്‍ശിച്ച് Apply for Credit Card ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ആധാര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കി വെരിഫിക്കേഷനാണ് അടുത്ത ഘട്ടം. തുടര്‍ന്ന് നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം പൂരിപ്പിച്ച്. ബാങ്ക് തിരഞ്ഞെടുത്ത് ഇകെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, വിലാസം തെളിയിക്കുന്ന രേഖകള്‍.