KSRTC New Superfast: കെഎസ്ആർടിസിയുടെ മൂന്ന് പ്രീമിയം എസി സൂപ്പർഫാസ്റ്റ് സർവീസുകൾകൂടി എത്തി
KSRTC introduces 3 new premium AC Superfast services: അത്യാധുനിക സൗകര്യങ്ങളുള്ള 39 സീറ്റുകളാണ് ഓരോ ബസിലുമുള്ളത്. 40 രൂപയാണ് ചുരുങ്ങിയ ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസി വെബ്‌സൈറ്റ്, 'എന്റെ കെഎസ്ആർടിസി' ആപ്പ്, കൗണ്ടറുകൾ എന്നിവ വഴി യാത്രക്കാർക്ക് മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാം. പി. ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.
തൃശ്ശൂർ: കെഎസ്ആർടിസിയുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ കൂടി സർവീസ് ആരംഭിച്ചു. തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ പുതിയ സർവീസുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു. മികച്ച സൗകര്യങ്ങളോടെ കെഎസ്ആർടിസി മുഖം മാറ്റുമ്പോൾ, അതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.
സർവീസ് റൂട്ടുകൾ
പുതിയ ബസുകൾ താഴെ പറയുന്ന റൂട്ടുകളിലാകും സർവീസ് നടത്തുക.
- പാലക്കാട് – എറണാകുളം – ആലപ്പുഴ
- എറണാകുളം – പാലക്കാട് – തിരുവനന്തപുരം
- തിരുവനന്തപുരം – എറണാകുളം
സൗകര്യങ്ങളും നിരക്കും
അത്യാധുനിക സൗകര്യങ്ങളുള്ള 39 സീറ്റുകളാണ് ഓരോ ബസിലുമുള്ളത്. 40 രൂപയാണ് ചുരുങ്ങിയ ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസി വെബ്‌സൈറ്റ്, ‘എന്റെ കെഎസ്ആർടിസി’ ആപ്പ്, കൗണ്ടറുകൾ എന്നിവ വഴി യാത്രക്കാർക്ക് മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാം. പി. ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എംഎൽഎയെ മന്ത്രി അനുമോദിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. ടി.എ. ഉബൈദ് (തൃശ്ശൂർ ഡിടിഒ), ജോഷി ജോൺ (പാലക്കാട് ഡിടിഒ), ആർടിഒ ജി. അനന്തകൃഷ്ണൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.