AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: എന്നാലും എന്റെ പൊട്ടാ നീ ഇതെങ്ങനെ? സ്വര്‍ണം 1.3 ലക്ഷത്തിലേക്ക്‌

Gold Price Forecast From January 26: 2026 ആരംഭിച്ചത് മുതല്‍ സ്വര്‍ണത്തിന് 11 ശതമാനം വര്‍ധനവാണ് വിലയില്‍ സംഭവിച്ചത്. 2025ല്‍ ഏകദേശം 70 ശതമാനം വില വര്‍ധനവും സംഭവിച്ചിരുന്നു. ട്രംപിന്റെ വിദേശനയങ്ങള്‍ തന്നെയാണ് പലപ്പോഴും സ്വര്‍ണത്തിന് വെല്ലുവിളിയാകുന്നത്.

Kerala Gold Rate: എന്നാലും എന്റെ പൊട്ടാ നീ ഇതെങ്ങനെ? സ്വര്‍ണം 1.3 ലക്ഷത്തിലേക്ക്‌
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Published: 25 Jan 2026 | 08:10 AM

കേരളത്തില്‍ സ്വര്‍ണവില അസാധാരണമായ കുതിപ്പാണ് കാഴ്ചവെക്കുന്നത്. വിലയില്‍ എന്നെങ്കിലും കുറവ് സംഭവിക്കുമെന്ന് കരുതിയിരുന്നവര്‍ക്കെല്ലാം തിരിച്ചടി സമ്മാനിച്ചുകൊണ്ടുള്ള ആ പോക്ക്, ഇനിയൊരിക്കലും കുറയാന്‍ പോകുന്നില്ലെന്ന സൂചനയും നല്‍കുന്നുണ്ട്. പണികൂലിയും ജിഎസ്ടിയും എല്ലാം ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ആഭരണങ്ങളിലെ ഡിസൈനിലുള്ള മാറ്റം പണികൂലിയിലും പ്രതിഫലിക്കുന്നു.

2026 ആരംഭിച്ചത് മുതല്‍ സ്വര്‍ണത്തിന് 11 ശതമാനം വര്‍ധനവാണ് വിലയില്‍ സംഭവിച്ചത്. 2025ല്‍ ഏകദേശം 70 ശതമാനം വില വര്‍ധനവും സംഭവിച്ചിരുന്നു. ട്രംപിന്റെ വിദേശനയങ്ങള്‍ തന്നെയാണ് പലപ്പോഴും സ്വര്‍ണത്തിന് വെല്ലുവിളിയാകുന്നത്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കാതിരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത തീരുവയായിരുന്നു ചുമത്തിയത്. എന്നാല്‍ നാറ്റോയുമായി യുഎസ് ധാരണയിലെത്തിയതിനെ തുടര്‍ന്ന്, താരിഫ് ചുമത്തില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

താരിഫില്ലെന്ന ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ജനുവരി 22ന് സ്വര്‍ണം, വെള്ളി വിലകള്‍ കുറഞ്ഞു. എന്നാല്‍ ആ ആശ്വാസത്തിന് നീര്‍കുമിളയുടെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിറ്റേദിവസം മുതല്‍ പതിവുപോലെ വില ഉയരാന്‍ തുടങ്ങി. 1,17,000 എന്ന റെക്കോഡും ജനുവരിയില്‍ പിറന്നു. ഒരു ദിവസം പലതവണയാണ് കഴിഞ്ഞുപോയ ആഴ്ചയില്‍ സ്വര്‍ണവില വര്‍ധിച്ചത്.

Also Read: Kerala Gold Rate: കൂടി കൂടി ഇതെങ്ങോട്ടാ പൊന്നേ…. സ്വർണം ഒരു പവന് എത്ര? വെള്ളിയും മോശമല്ല!

ജനുവരിയില്‍ മാത്രമല്ല, തുടര്‍ന്നും സ്വര്‍ണവില കുതിച്ചുയരും എന്ന് തന്നെയാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. 2026ന്റെ പകുതിയോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,400 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറയുന്നു.

2026ല്‍ കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ നിരക്ക് ശരാശരി 60 ടണ്‍ ആയിരിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ പറയുന്നത്. കേന്ദ്ര ബാങ്കുകള്‍ വിദേശനാണ്യ കരുതല്‍ ശേഖരം യുഎസ് ഡോളറില്‍ നിന്ന് മാറ്റി ബുള്ളിയനിലേക്ക് വൈവിധ്യവത്കരിക്കുന്നുമുണ്ട്. ഇതിനോടൊപ്പം തന്നെ സ്വര്‍ണത്തിന്റെ ആവശ്യകത, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയും സ്വര്‍ണത്തെ സ്വാധീനിക്കും.

സ്വര്‍ണം ഔണ്‍സിന് 5,400 ഡോളറായി കഴിഞ്ഞാല്‍ ഇന്ത്യയില്‍ 10 ഗ്രാമിന് 1.60 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരിക്കും. ഒരു പവന്‍ സ്വര്‍ണത്തിന് 1.30 ലക്ഷവും നല്‍കേണ്ടതായി വരും.