Gold Rate Today: എന്ത് വിലയാണെന്റെ പൊന്നേ! സ്വർണ്ണത്തിൽ തൊട്ടാൽ കെെപൊള്ളും
Gold Rate in Kerala: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ വ്യാപരമാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. (Image Credits: TV9)

ഇന്ന് ഒരു പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. ഏകദേശം 2200 രൂപയാണ് ഒരാഴ്ചയ്ക്കിടെ സ്വർണത്തിന് വർദ്ധിച്ചത്.(Image Credits: TV9)

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,800 രൂപയാണ്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്ക് വിലയും ഉൾപ്പെടെ 61,484 രൂപ നൽകിയാൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങം. (Image Credits: TV9)

സെപ്റ്റംബർ 25-നായിരുന്നു സ്വർണവില റെക്കോർഡിട്ടത്. 25ന് പവന് 56,480 രൂപയും ഗ്രാമിന് 7,060 രൂപയുമെന്ന റെക്കോർഡാണ് ഇന്ന് വില വർദ്ധിച്ചതോടെ മാഞ്ഞുപോയത്. (Image Credits: TV9)

അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ കുറച്ചതാണ് സ്വർണവില വർദ്ധിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. (Image Credits: TV9)