AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposit: ഇതൊക്കെ ഇത്ര സിമ്പിളാണ്! ഓണ്‍ലൈനായി എഫ്ഡി അക്കൗണ്ട് ആരംഭിച്ചാലോ?

How to Open FD Account Online: ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായാണ് എഫ്ഡികളെ വിലയിരുത്തുന്നത്. പലര്‍ക്കും ബാങ്കില്‍ നേരിട്ട് പോയി അക്കൗണ്ട് എടുക്കുന്നതില്‍ അസൗകര്യം ഉണ്ടാകാറുണ്ട്.

Fixed Deposit: ഇതൊക്കെ ഇത്ര സിമ്പിളാണ്! ഓണ്‍ലൈനായി എഫ്ഡി അക്കൗണ്ട് ആരംഭിച്ചാലോ?
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 15 Nov 2025 | 09:13 AM

സമ്പത്ത് വളര്‍ത്തുന്നതിനായി കൂടുതലാളുകളും തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി). എഫ്ഡി അക്കൗണ്ട് വഴി നിങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക്, മുന്‍കൂട്ടി നിശ്ചയിച്ച പലിശ നിരക്കില്‍ പണം നിക്ഷേപിക്കാനാകുന്നു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ചേര്‍ത്തുള്ള തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കും.

ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായാണ് എഫ്ഡികളെ വിലയിരുത്തുന്നത്. പലര്‍ക്കും ബാങ്കില്‍ നേരിട്ട് പോയി അക്കൗണ്ട് എടുക്കുന്നതില്‍ അസൗകര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ വളരെ എളുപ്പത്തില്‍ എഫ്ഡി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

ഓണ്‍ലൈനായി എഫ്ഡി അക്കൗണ്ട് ആരംഭിക്കാം

ഒരു എഫ്ഡി അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യാം. ഈ ഘട്ടത്തില്‍ ഇവര്‍ നല്‍കുന്ന പലിശ നിരക്കാണ് നിങ്ങള്‍ പ്രധാനമായും നോക്കേണ്ടത്. പലിശ നിരക്ക്, കാലാവധി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ താരതമ്യം ചെയ്യാം.

ലോഗിന്‍ ചെയ്യാം

തിരഞ്ഞെടുത്ത ബാങ്കിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. പുതിയ ഉപഭോക്താവാണെങ്കില്‍ വ്യക്തിഗത വിവരങ്ങളില്‍ നല്‍കി രജിസ്‌ട്രേഷന്‍ നടത്തി വേണം അക്കൗണ്ട് സൃഷ്ടിക്കാന്‍.

എഫ്ഡിയിലേക്ക്

ലോഗിന്‍ ചെയ്ത ശേഷം ബാങ്കിന്റെ ഡാഷ്‌ബോര്‍ഡില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ ഡിജിറ്റല്‍ എഫ്ഡി വിഭാഗം തിരഞ്ഞെടുക്കുക.

Also Read: Cibil Score Rules: ആദ്യമായി ലോൺ എടുക്കുന്നവരാണോ? പുതിയ സിബിൽ സ്കോർ നിയമങ്ങൾ അറിഞ്ഞിരിക്കാം

പൂരിപ്പിക്കാം

നിങ്ങള്‍ക്ക് അനുയോജ്യമായ എഫ്ഡി തരം തിരഞ്ഞെടുക്കണം. ക്യുമുലേറ്റീവ്, നോണ്‍ ക്യുമുലേറ്റീവ് അല്ലെങ്കില്‍ ടാക്‌സ് സേവിങ്‌സ് എന്നിങ്ങനെ ഓപ്ഷനുകളുണ്ടാകും. ശേഷം ആധാര്‍ നമ്പര്‍, നോമിനി വിവരങ്ങള്‍, നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക. പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി ഒരു വീഡിയോ കെവൈസി പരിശോധന ആവശ്യമാണ്.

പേയ്‌മെന്റ് നടത്താം

നല്‍കിയ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം, നെറ്റ് ബാങ്കിങ്, യുപിആ അല്ലെങ്കില്‍ മറ്റ് ഓണ്‍ലൈന്‍ രീതികള്‍ വഴിയോ നിങ്ങള്‍ക്ക് പേയ്‌മെന്റ് നടത്താം. പേയ്‌മെന്റിന് ശേഷം എഫ്ഡി ബുക്ക് ചെയ്യപ്പെടുകയും സ്ഥിരീകരണം ലഭിക്കുകയും ചെയ്യുന്നു.