Salary Hike: ജോലിക്കാരേ…നിങ്ങളുടെ ശമ്പളം ഓരോ വര്‍ഷവും ഇത്രയാണ് വര്‍ധിക്കേണ്ടത്
Private Sector Salary Hike in India: ഒരു ജീവനക്കാരന് ശമ്പളം കൂട്ടി നല്‍കാന്‍ വിവിധ ഘടകങ്ങളാണ് കമ്പനികള്‍ പരിഗണിക്കുന്നത്. അയാളുടെ ജോലിയിലുള്ള പ്രകടനം, പരിചയസമ്പത്ത് എന്നിവയെല്ലാം ശമ്പളത്തെ സ്വാധീനിക്കുന്നു. എന്തെല്ലാമാണ് ശമ്പളത്തെ സ്വാധീനിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശമ്പള വര്‍ധനവ്. രണ്ടും മൂന്നും വര്‍ഷം ജോലി ചെയ്താലും പലര്‍ക്കും അവരുടെ ജോലിക്ക് അനുസൃതമായ ശമ്പളം ലഭിക്കാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി പറയാന്‍ പോലും സാധിക്കാറില്ല എന്നതാണ് വാസ്തവം. ഓരോ ജീവനക്കാരനും തന്റെ ജോലി അനുസരിച്ച് കൃത്യമായ വേതന വര്‍ധനവിലൂടെ കടന്നുപോകേണ്ടതുണ്ട്.
ഒരു ജീവനക്കാരന് ശമ്പളം കൂട്ടി നല്‍കാന്‍ വിവിധ ഘടകങ്ങളാണ് കമ്പനികള്‍ പരിഗണിക്കുന്നത്. അയാളുടെ ജോലിയിലുള്ള പ്രകടനം, പരിചയസമ്പത്ത് എന്നിവയെല്ലാം ശമ്പളത്തെ സ്വാധീനിക്കുന്നു. എന്തെല്ലാമാണ് ശമ്പളത്തെ സ്വാധീനിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം.
കമ്പനിയുടെ സാമ്പത്തികനില
സ്വകാര്യ മേഖലയിലെ കമ്പനികള്‍ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 8 ശതമാനം മുതല്‍ 12 ശതമാനം വരെ ശമ്പള വര്‍ധനവാണ് സാധാരണയായി നല്‍കുന്നത്. ചെറിയ സ്റ്റാര്‍ട്ടപ്പുകളും മറ്റ് പുതിയ കമ്പനികളും 5 മുതല്‍ 7 ശതമാനം വരെയും നല്‍കാറുണ്ട്.




പണപ്പെരുപ്പം
കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം 4 മുതല്‍ 6 ശതമാനം വരെയാണ്. ശമ്പള വര്‍ധനവിന്റെ കുറഞ്ഞ നിരക്ക് പണപ്പെരുപ്പത്തെ മറികടക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം.
വ്യക്തിഗത പ്രകടനം
കമ്പനിയില്‍ ജോലിയുടെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ ശമ്പള വര്‍ധനവിന് സാധ്യതയുണ്ട്. ഇന്‍സെന്റീവ്, ബോണസ് എന്നീയിനത്തിലും കമ്പനി ഇവര്‍ക്ക് പണം നല്‍കാറുണ്ട്.
Also Read: Post Office TD: ഒരു ലക്ഷം രൂപയ്ക്ക് 44,995 രൂപ പലിശ; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ച് അറിയില്ലേ?
പേ സ്‌കെയില്‍
ഓരോരുത്തരുടെയും സ്ഥാനങ്ങള്‍ അനുസരിച്ചും ശമ്പളത്തിലും വര്‍ധനവിലും വ്യത്യാസം വരും. പേ സ്‌കെയില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് താഴ്ന്ന സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് 5 മുതല്‍ 8 ശതമാനം വരെ, മധ്യനിലവാരത്തിലുള്ളവര്‍ക്ക് 8 മുതല്‍ 12 ശതമാനം വരെ, സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് 12 മുതല്‍ 20 ശതമാനം വരെയും ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം.