AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Loan: ഭവന വായ്പയെടുത്ത് വലഞ്ഞോ? തിരിച്ചടവ് ഈസിയാക്കാന്‍ വഴിയുണ്ട്‌

Home Loan Repayment Strategies: തിരിച്ചടവ് ഒരു ബാധ്യതയാകാതെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമോ? തിരിച്ചടവ് തവണകള്‍ കുറയ്ക്കുന്നതിനും സാമ്പത്തിക ബാധ്യതകളില്‍ നിന്നും രക്ഷപ്പെടുന്നതിനുമുള്ള വഴികള്‍ നോക്കാം.

Home Loan: ഭവന വായ്പയെടുത്ത് വലഞ്ഞോ? തിരിച്ചടവ് ഈസിയാക്കാന്‍ വഴിയുണ്ട്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Published: 24 Apr 2025 | 12:47 PM

വീടെന്ന സ്വപ്‌നത്തിലേക്ക് എത്തണമെങ്കില്‍ നമ്മളില്‍ പലര്‍ക്കും വായ്പകള്‍ അനിവാര്യമാണ്. വായ്പയെടുക്കാതെ സ്വന്തം വരുമാനത്തില്‍ വീട് വെക്കാമെന്ന് കരുതിയാല്‍ ഒട്ടേറെ വെല്ലുവിളികളുണ്ടാകും. ഭവന വായ്പയെടുത്ത് വീടുപണി പൂര്‍ത്തിയാക്കിയാലും രക്ഷയില്ല. തിരിച്ചടവാണ് പ്രശ്‌നം.

തിരിച്ചടവ് ഒരു ബാധ്യതയാകാതെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമോ? തിരിച്ചടവ് തവണകള്‍ കുറയ്ക്കുന്നതിനും സാമ്പത്തിക ബാധ്യതകളില്‍ നിന്നും രക്ഷപ്പെടുന്നതിനുമുള്ള വഴികള്‍ നോക്കാം.

റീഫിനാന്‍സിങ്

നിങ്ങള്‍ വായ്പ എടുത്തിരിക്കുന്ന ധനകാര്യത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ പലിശയില്‍ ഇളവ് ചോദിക്കാവുന്നതാണ്. അവര്‍ അതിന് വഴങ്ങാതിരിക്കുകയാണെങ്കില്‍ വായ്പ പലിശ കുറഞ്ഞ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതാണ് റീഫിനാന്‍സിങ്.

തിരിച്ചടവ് കൂട്ടാം

മറ്റൊരു വഴിയാണ് തിരിച്ചടവ് തുക വര്‍ധിപ്പിക്കുന്നത്. ബോണസായോ, നികുതി റിട്ടേണ്‍സായോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെ പണം അധികമായി ലഭിക്കുമ്പോള്‍ അത് വായ്പയിലേക്ക് അടയ്ക്കാം. അതുവഴി തിരിച്ചടവ് സംഖ്യയിലും പലിശയിലും കുറവ് വരുത്താം.

Also Read: Post Office Savings Scheme: പ്രതിമാസം 9,000 രൂപ വേണോ? പോസ്റ്റ് ഓഫീസ് തരും, നിങ്ങള്‍ക്കും നിക്ഷേപിക്കാം

തിരിച്ചടവ് ശേഷി

നിങ്ങളുടെ തിരിച്ചടവ് ശേഷി മനസിലാക്കിയതിന് ശേഷം വായ്പാ കാലാവധി നീട്ടാന്‍ ശ്രമിക്കുക. കാലാവധി നീട്ടുന്നത് തിരിച്ചടവ് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പലിശ ഭാരം വര്‍ധിപ്പിക്കുമോ എന്ന് പരിശോധിക്കേണ്ടതാണ്.

തുക വര്‍ധിപ്പിക്കാം

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് തിരിച്ചടവ് സംഖ്യയില്‍ വര്‍ധനവ് വരുത്താം. ഇത് വായ്പ എത്രയും വേഗത്തില്‍ ക്ലോസ് ചെയ്യാനും പലിശ ഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു.