Mushroom Farming: ശമ്പളം തികയുന്നില്ലേ? മാസം അരലക്ഷം സമ്പാദിക്കാൻ വഴിയുണ്ട്!
Mushroom Farming with Low Investment: വളരെ ചെറിയ തുക മുടക്കി ലക്ഷങ്ങൾ വരെ മാസവരുമാനം കിട്ടുന്ന ഒരടിപൊളി ഐഡിയ അറിഞ്ഞാലോ.... കൃഷിയാണ് അധിക വരുമാനത്തിന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ.
എല്ലുമുറിയെ പണിയെടുത്തിട്ടും ശമ്പളമൊന്നും തികയുന്നില്ല…കുറച്ച് പണം കൂടി കിട്ടിയിരുന്നെങ്കിൽ…എന്ന് ചിന്തിക്കാത്തവർ വിരളമായിരിക്കും. വളരെ ചെറിയ തുക മുടക്കി ലക്ഷങ്ങൾ വരെ മാസവരുമാനം കിട്ടുന്ന ഒരടിപൊളി ഐഡിയ അറിഞ്ഞാലോ…. കൃഷിയാണ് അധിക വരുമാനത്തിന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ. അതും കൂൺ കൃഷി, കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വരുമാനം നേടാൻ സഹായിക്കുന്നതുമായ ഒരു കൃഷിയാണ് കൂൺ കൃഷി.
കൂൺ കൃഷി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വയം തൊഴിലായോ, ഹോബിയായോ, ഭക്ഷണത്തിനു വേണ്ടിയോ ഒക്കെ ആരംഭിക്കാവുന്ന വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ ഒന്നാണ് കൂൺ കൃഷി. ശരിയായ ഇനം തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങൾ കൃഷി ചെയ്യുന്നത് ഉല്പാദനം വർദ്ധിപ്പിക്കും.
ചിപ്പിക്കൂൺ കുറഞ്ഞ ചിലവിൽ തുടങ്ങാനും വർഷം മുഴുവൻ വിളവെടുക്കാനും സഹായിക്കും. അതുപോലെ പാൽക്കൂൺ വേനൽക്കാലത്ത് നല്ല വിളവ് നൽകും, കൂടുതൽ കാലം കേടുകൂടാതെ ഇരിക്കും എന്നതിനാൽ ദൂരസ്ഥലങ്ങളിലേക്ക് വിപണനം ചെയ്യാൻ എളുപ്പമാണ്.
കൂൺ വെറുതെ വിൽക്കുന്നതിനേക്കാൾ കൂടുതൽ ലാഭം നൽകുന്നത് അതിൽ നിന്ന് ഉൽപ്പന്നങ്ങൾ നിർമ്മിക്കുമ്പോഴാണ്. കൂൺ അച്ചാർ, കൂൺ പൗഡർ, കൂൺ കട്ലറ്റ്, സമോസ തുടങ്ങിയവയെല്ലാം കൂൺ കൃഷിയോടൊപ്പം അധിക വരുമാനം നൽകാൻ സഹായിക്കും.
തുടക്കത്തിൽ വലിയ കെട്ടിടങ്ങൾ പണിയുന്നതിന് പകരം മുള, ഓല, പനമ്പമ്പ് എന്നിവ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ഷെഡ് നിർമ്മിക്കുക. ഇത് നിക്ഷേപത്തുക കുറയ്ക്കാനും ലാഭം വേഗത്തിലാക്കാനും സഹായിക്കും. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് മാത്രം വിത്ത് വാങ്ങുക. വിത്തിന്റെ ഗുണനിലവാരം വിളവിനെ നേരിട്ട് ബാധിക്കും.
ALSO READ: ഇതാണ് പണം കായ്ക്കുന്ന മരം, ‘ഗ്രീന്‍ ഗോള്‍ഡ്’ കൃഷി ചെയ്യൂ; വരുമാനം ലക്ഷങ്ങള്‍
മികച്ച വരുമാനം, സർക്കാർ ആനുകൂല്യങ്ങൾ
വിപണന സാധ്യത: ഇടനിലക്കാരെ ഒഴിവാക്കി സൂപ്പർമാർക്കറ്റുകൾ, റസ്റ്റോറന്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നേരിട്ട് എത്തിച്ചു നൽകിയാൽ മികച്ച വില ലഭിക്കും. അതുപോലെ സോഷ്യൽ മീഡിയയും നിങ്ങളുടെ വളർച്ചയ്ക്ക് പ്രധാനമാണ്. വാട്സാപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് എന്നിവ വഴി പ്രാദേശികമായി ഓർഡറുകൾ സ്വീകരിക്കാം. സ്ഥിരമായി കൂൺ ആവശ്യമായി വരുന്ന ഹോട്ടലുകളുമായും കാറ്ററിംഗ് യൂണിറ്റുകളുമായും കരാറിൽ ഏർപ്പെടാവുന്നതാണ്.
കൃത്യമായ പരിപാലനം: അണുബാധ ഒഴിവാക്കാൻ ഷെഡും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഷെഡിനുള്ളിലെ ഈർപ്പവും താപനിലയും ക്രമീകരിക്കാൻ ഫോഗറുകളോ സ്പ്രേയറുകളോ ഉപയോഗിക്കുക.
സർക്കാർ ആനുകൂല്യങ്ങൾ: കൃഷി ഭവൻ, ഹോർട്ടികൾച്ചർ മിഷൻ എന്നിവ നൽകുന്ന സബ്‌സിഡികളെക്കുറിച്ച് അന്വേഷിക്കുക. കൂൺ കൃഷി തുടങ്ങുന്നതിനും യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും സബ്‌സിഡി പല പദ്ധതികളിലായി ലഭിക്കാറുണ്ട്.