ICICI Bank Minimum Balance : മിനിമം ബാലൻസ് 50,000 രൂപയോ? ഞെട്ടിച്ചുകൊണ്ട് ഐസിഐസിഐ അറിയിപ്പ്

ICICI Bank Minimum Balance For Each Sector : നേരത്തെ 10,000 രൂപയായിരുന്നു ഐസിഐസിഐ ബാങ്കിൻ്റെ മിനിമം ബാലൻസ്. പുതിയ മിനിമം ബാലൻസ് നിയമം ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് പ്രാബല്യത്തിൽ വന്നത്

ICICI Bank Minimum Balance : മിനിമം ബാലൻസ് 50,000 രൂപയോ? ഞെട്ടിച്ചുകൊണ്ട് ഐസിഐസിഐ അറിയിപ്പ്

Icici Bank

Published: 

09 Aug 2025 23:20 PM

സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് പരിധി ഉയർത്തി സ്വാകാര്യ ബാങ്കിങ് ശൃംഘലയായ ഐസിഐസിഐ ബാങ്ക്. മെട്രോ, അർബൻ നഗരമേഖലയിലുള്ള സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധിയാണ് ഐസിഐസി വർധിപ്പിച്ചിരിക്കുന്നത്. മിനിമം ബാലൻസ് 10,000 രൂപയിൽ നിന്നും 50,000 രൂപയാക്കി എന്ന് അറിയിച്ചുകൊണ്ട് ബാങ്ക് തങ്ങളുടെ വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകി.

നഗരമേഖലയിൽ നിന്നുള്ള പുതിയ ഉപയോക്താക്കൾക്കാണ് പുതുക്കിയ മിനിമം ബാലൻസ് പരിധി നിർബന്ധമാക്കിയിരിക്കുന്നത്. നിലവിലുള്ള ഉപയോക്താക്കൾക്ക് 10,000 രൂപ മിനിമം ബാലൻസായി തുടരുമെന്ന് ബാങ്ക് വ്യക്തമാക്കിട്ടുണ്ട്. അതേസമയം സെമി-അർബൻ മേഖലയിൽ നിന്നുള്ള പുതിയ ഉപയോക്താക്കൾക്കുള്ള മിനിമം ബാലൻസ് പരിധി 25,000 രൂപയും ഗ്രാമീണ മേഖലയിലുള്ളവർക്ക് 10,000 രൂപയും മിനിമം ബാലൻസായി ബാങ്ക് ഉയർത്തി. നേരത്തെ സെമി-അർബൻ, ഗ്രാമീണ മേഖലയിലുള്ള ഉപയോക്താക്കളുടെ മിനിമം ബാലൻസ് പരിധി 5,000 രൂപയായിരുന്നു.

ALSO READ : EMI vs Credit Card: ഒരു ലക്ഷം രൂപ വേണം; ഇഎംഐയോ ക്രെഡിറ്റ് കാർഡോ? ലാഭകരമേത്

മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകൾക്ക് ആറ് ശതമാനമോ അല്ലെങ്കിൽ 500 രൂപയോ പിഴ ഏർപ്പെടുത്തുന്നതാണ്. ഇതിൽ ഏതാണ് കുറവ് അത് പിഴയായി ബാങ്ക് പിടിക്കുന്നതാണ്. ഇത് കൂടാതെ സേവിങ്സ് അക്കൗണ്ടുകളിൽ മാസത്തിൽ മൂന്ന് തവണ സൗജന്യമായി പണം നിക്ഷേപിക്കാൻ സാധിക്കുന്നതാണ്. അതിന് ശേഷം ഓരോ ഇടപാടിനും 150 രൂപ ഫീസ് ഏർപ്പെടുത്തും.

എസ്ബിഐ, കാനറ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകൾ തങ്ങളുടെ മിനിമം ബാലൻസ് നിയമം ഉപേക്ഷിക്കുമ്പോഴാണ്, സ്വകാര്യ ബാങ്കായ ഐസിഐസിഐ തങ്ങളുടെ മിനിമം ബാലൻസ് പരിധി ഇരട്ടയായി ഉയർത്തുന്നത്. ഭൂരിഭാഗം ബാങ്കുകളും 2,000 രൂപ മുതൽ 10,000 രൂപയാണ് മിനിമം ബാലൻസാക്കുന്നതെങ്കിൽ ഇവിടെ ഐസിഐസിഐ ഏറ്റവും കുറഞ്ഞത് 10,000 രൂപ മിനിമം ബാലൻസാക്കിയിരിക്കുകയാണ്.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും