AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ആഭരണമോഹങ്ങള്‍ തരിപ്പണമാക്കി താരിഫ് പോര്, പോയ വാരം ഞെട്ടിച്ചു; സ്വര്‍ണ സ്വപ്‌നങ്ങള്‍ പൊലിയുമോ?

Kerala Gold Price Today Analysis Today August 10: സ്വര്‍ണ വിപണി ഈയാഴ്ചയും എന്തൊക്കെ അത്ഭുതങ്ങളാകും ഒളിപ്പിച്ചിട്ടുണ്ടാവുകയെന്നതിലാണ് ആഭരണപ്രിയരുടെ ആകാംക്ഷ. ഇന്നലെ നിരക്ക് കുറഞ്ഞത് ഒരു ശുഭസൂചനയായി പലരും കാണുന്നു

Kerala Gold Rate: ആഭരണമോഹങ്ങള്‍ തരിപ്പണമാക്കി താരിഫ് പോര്, പോയ വാരം ഞെട്ടിച്ചു; സ്വര്‍ണ സ്വപ്‌നങ്ങള്‍ പൊലിയുമോ?
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 10 Aug 2025 08:34 AM

സാധാരണക്കാരന് ഞെട്ടല്‍ സമ്മാനിച്ചാണ് സ്വര്‍ണ വിപണി പോയ വാരം വ്യാപാരം അവസാനിപ്പിച്ചത്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത നിരക്കുകളിലേക്കുള്ള പ്രയാണമാണ് സ്വര്‍ണ വിപണി കഴിഞ്ഞയാഴ്ച നടത്തിയത്. ഒരേയൊരു ദിവസം മാത്രമാണ് നിരക്കില്‍ നേരിയ ഇടിവുണ്ടായത്. ഓഗസ്ത് എട്ടിന് 75,760 എന്ന സര്‍വകാല നിരക്കില്‍ വിലയെത്തിയിരുന്നു. ആറു ദിവസം കൊണ്ട് മാത്രം പവന് 2560 രൂപയും, ഗ്രാമിന് 335 രൂപയും കൂടി. എന്നാല്‍ ഇന്നലെ നിരക്ക് നേരിയ തോതില്‍ കുറഞ്ഞ് 75560-ലെത്തി. പവന് നിലവില്‍ 75560 രൂപയിലും, ഗ്രാമിന് 9445 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വില നേരിയ തോതില്‍ ഇടിഞ്ഞെങ്കിലും നിലവിലെ നിരക്കും സാധാരണക്കാരന് ആശ്വസിക്കാനാവുന്നതല്ല. പണിക്കൂലിയടക്കം കൊടുക്കുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ ഇതിലും ഉയര്‍ന്ന തുക കൊടുക്കേണ്ടി വരും.

സ്വര്‍ണ വിപണി ഈയാഴ്ചയും എന്തൊക്കെ അത്ഭുതങ്ങളാകും ഒളിപ്പിച്ചിട്ടുണ്ടാവുകയെന്നതിലാണ് ആഭരണപ്രിയരുടെ ആകാംക്ഷ. ഇന്നലെ നിരക്ക് കുറഞ്ഞത് ഒരു ശുഭസൂചനയായി പലരും കാണുന്നു. എന്നാല്‍ നിലവിലെ ട്രെന്‍ഡുകള്‍ പ്രകാരം അത്ര കണ്ട് ആശ്വസിക്കാന്‍ പറ്റുന്ന നിരക്കിലേക്ക് സ്വര്‍ണവില കുറയാന്‍ ഈയാഴ്ചയും സാധ്യത കുറവാണ്.

എങ്കിലും തീരുവയില്‍ നിന്ന് സ്വര്‍ണത്തെ ഒഴിവാക്കുമെന്നുള്ള യുഎസ് നിലപാട് ഒരു ശുഭപ്രതീക്ഷയാണ്. യുഎസ് നിലപാട് മറിച്ചായിരുന്നെങ്കില്‍ നിരക്ക് ഇനിയും കുതിച്ചുയരുമായിരുന്നു. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് യുഎസ് വന്‍ തീരുവ ചുമത്തിയേക്കുമെന്ന് നേരത്തെ ആശങ്കകകള്‍ പ്രചരിച്ചിരുന്നു. ഇത് നിരക്ക് വര്‍ധനവിലേക്കും നയിച്ചു. എന്നാല്‍ സ്വര്‍ണത്തിന് തീരുവ ചുമത്തുന്നില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചതോടെ നിരക്ക് നേരിയ തോതിലെങ്കിലും ഇടിയാനും സഹായിച്ചു.

Also Read: ICICI Bank Minimum Balance : മിനിമം ബാലൻസ് 50,000 രൂപയോ? ഞെട്ടിച്ചുകൊണ്ട് ഐസിഐസിഐ അറിയിപ്പ്

വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും ഒരു പ്രതിസന്ധിയാണ്. ചൈനയുടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വന്‍തോതില്‍ സ്വര്‍ണശേഖരം ഉയര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ട്രംപിന്റെ താരിഫ് നയങ്ങളാണ് സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ പെരുമ ഊട്ടിയുറപ്പിക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നിരക്കും ഇതിനൊപ്പം ആശങ്കകള്‍ സൃഷ്ടിക്കുന്നു. അമേരിക്കയില്‍ അടിസ്ഥാന പരിശ നിരക്ക് കുറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവില വര്‍ധനവിന് ഉത്തേജനം പകരുന്ന ഘടകങ്ങളാണ്.