Credit Score: പുതുവർഷത്തിലെ ഈ ശീലങ്ങൾ മതി, ക്രെഡിറ്റ് സ്കോർ ഉയർന്നോളും!
Ways to Improve Credit Score: 2026-ൽ സ്വീകരിക്കുന്ന നാല് ശീലങ്ങളിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? അവ ഏതെല്ലാമെന്ന് നോക്കാം....

പ്രതീകാത്മ ചിത്രം
പുതിയ വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും അപേക്ഷിക്കുമ്പോൾ ബാങ്കുകൾ ഏറ്റവും പ്രധാനമായി നോക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആണ്. നല്ലൊരു ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കാൻ എളുപ്പമാണ്. 2026-ൽ സ്വീകരിക്കുന്ന നാല് ശീലങ്ങളിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? അവ ഏതെല്ലാമെന്ന് നോക്കാം….
ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാനുള്ള വഴികൾ
തിരിച്ചടവുകളിൽ കൃത്യനിഷ്ഠ പാലിക്കുക: ക്രെഡിറ്റ് സ്കോറിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിങ്ങളുടെ തിരിച്ചടവ് രീതിയാണ്. ലോൺ ഇ.എം.ഐ , ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ കൃത്യസമയത്തോ അതിന് മുൻപോ അടയ്ക്കുക. വ്യക്തിഗത വായ്പ ഇഎംഐകൾ, ഭവന വായ്പ ഇഎംഐകൾ , ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ നിശ്ചിത തീയതിയിലോ അതിനു മുമ്പോ അടയ്ക്കുക.
തിരിച്ചടവ് മറന്നുപോകാതിരിക്കാൻ ‘ഓട്ടോ-ഡെബിറ്റ്’ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ക്രെഡിറ്റ് കാർഡ് ബില്ലിന്റെ മിനിമം തുക മാത്രം അടയ്ക്കാതെ മുഴുവൻ തുകയും അടയ്ക്കാൻ ശ്രമിക്കുക. ഒരു തവണത്തെ വീഴ്ച പോലും മാസങ്ങളോളം സ്കോറിനെ ദോഷകരമായി ബാധിക്കാം.
ക്രെഡിറ്റ് ലിമിറ്റ് വിവേകപൂർവ്വം ഉപയോഗിക്കുക: നിങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലിമിറ്റിന്റെ എത്ര ശതമാനം നിങ്ങൾ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. വായ്പാ ഉപയോഗം അനുവദിച്ച പരിധിയുടെ 30% ൽ താഴെയായി നിലനിർത്തുക . എല്ലാ ക്രെഡിറ്റ് കാർഡുകളിലെയും പരിധി പരമാവധി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ALSO READ: ഇരുപതുകളില്‍ ബജറ്റിങ് മുതല്‍ നിക്ഷേപം വരെ; ഇപ്പോള്‍ തന്നെ തുടങ്ങിയാലോ?
ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുക: ക്രെഡിറ്റ് റിപ്പോർട്ടിലെ പിശകുകൾ കാരണം സ്കോർ കുറയാൻ സാധ്യതയുണ്ട്. അവ ഉടനടി ക്രെഡിറ്റ് ബ്യൂറോകളുമായി ഉന്നയിക്കുകയും സുഗമമായി പരിഹരിക്കുകയും വേണം.
വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് അതിൽ തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തുക. അടച്ചുതീർത്ത ലോണുകൾ നിലവിലുള്ളതായി കാണിക്കുകയോ, നിങ്ങൾ എടുക്കാത്ത ലോണുകൾ റിപ്പോർട്ടിൽ വരികയോ ചെയ്താൽ ഉടൻ തന്നെ ബന്ധപ്പെട്ട ഏജൻസിയെ അറിയിക്കുക.
സാവകാശം സ്കോർ വർദ്ധിപ്പിക്കുക: ക്രെഡിറ്റ് സ്കോർ ഒറ്റരാത്രികൊണ്ട് വർദ്ധിക്കുന്ന ഒന്നല്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. സ്ഥിരമായ നല്ല ശീലങ്ങളിലൂടെ മാത്രമേ സ്കോർ മെച്ചപ്പെടുത്താൻ സാധിക്കൂ. പഴയ ലോൺ അക്കൗണ്ടുകൾ കൃത്യമായി അടച്ചുതീർത്ത് നിലനിർത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ വിശ്വാസ്യത കൂട്ടും.