Instant Loans: ഇൻസ്റ്റന്റ് ലോൺ, വീട്ടിലിരുന്ന് വായ്പയെടുക്കാം; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം
Instant Loans: ലോൺ ആപ്പ് ആർബിഐ ലൈസൻസുള്ള ഒരു എൻബിഎഫ്‌സിയുമായോ ബാങ്കുമായോ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

പ്രതീകാത്മക ചിത്രം
ബാങ്കിൽ കയറി ഇറങ്ങി ബുദ്ധിമുട്ടാതെ വീട്ടിൽ തന്നെയിരുന്ന് കൊണ്ട് ഒരു ലോൺ എടുത്താലോ? അതിനുള്ള അവസരമാണ് ഇൻസ്റ്റന്റ് ലോണുകൾ തരുന്നത്. അപേക്ഷ നൽകി മിനിറ്റുകൾക്കകം തുക അക്കൗണ്ടിലെത്തും. എന്നാൽ ഇത്തരം പേഴ്സണൽ ലോണുകളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇൻസ്റ്റന്റ് ലോൺ, നേട്ടങ്ങൾ
ബാങ്കിൽ കയറി ഇറങ്ങി ബുദ്ധിമുട്ടാതെ വീട്ടിലിരുന്ന് വായ്പ എടുക്കാനാകും. മിനിമൽ ഡോക്യുമെന്റേഷൻ, ഫ്ലെക്സിബിളായ തിരിച്ചടവ് ഓപ്ഷനുകൾ, ഈട് നൽകാതെ ലഭിക്കുന്ന ലോൺ തുടങ്ങിയ പ്രത്യേകതകളും ഇവയ്ക്കുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോൺ ആപ്പ് ആർബിഐ ലൈസൻസുള്ള ഒരു എൻബിഎഫ്‌സിയുമായോ ബാങ്കുമായോ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ ഉള്ള റേറ്റിംഗും നോക്കേണ്ടതാണ്.
നിബന്ധനകളും വ്യവസ്ഥകളും, തിരിച്ചടവ് ഷെഡ്യൂൾ, പലിശ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസ്, വൈകിയുള്ള പേയ്‌മെന്റ് ചാർജുകൾ, പ്രീപേയ്‌മെന്റ് ക്ലോസുകൾ എന്നിവ നോക്കുക.
ഒരു യഥാർത്ഥ ലോൺ ആപ്പ് ഒരിക്കലും നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്കോ ഫോട്ടോകളിലേക്കോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കോ ആക്‌സസ് ആവശ്യപ്പെടില്ല. അങ്ങനെ ചെയ്താൽ, ഉടൻ തന്നെ അത് അൺഇൻസ്റ്റാൾ ചെയ്യുക.
ആവശ്യമുള്ള പണം മാത്രമേ വായ്പയെടുക്കാവൂ. കൂടുതൽ തുക നിങ്ങൾക്ക് ലഭിക്കാമെങ്കിലും പ്രലോഭനങ്ങളിൽ വീഴാതിരിക്കുക.
ഇ.എം.ഐ ലോൺ കാൽക്കുലേറ്റർ പ്രയോജനപ്പെടുത്തക. പ്രതിമാസ തിരിച്ചടവ് ഇതിലൂടെ മനസ്സിലാക്കാം.