Gold Investment VS Mutual Funds: സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ അതോ മ്യൂച്വല്‍ ഫണ്ടിലോ? ഏതാ ലാഭം?
Best Investment Option: പണം നിക്ഷേപിച്ച് തുടങ്ങാന്‍ പോകുകയാണ് നിങ്ങളെങ്കില്‍ ഏത് നിക്ഷേപ മാര്‍ഗമാണ് കൂടുതല്‍ ലാഭമെന്ന് മനസിലാക്കിയിരിക്കണം. മ്യൂച്വല്‍ ഫണ്ടുകളാണോ സ്വര്‍ണ നിക്ഷേപമാണോ മികച്ചതെന്ന് പരിശോധിക്കാം.

ഇന്ന് പണം നിക്ഷേപിക്കാനായി നിരവധി മാര്‍ഗങ്ങളുണ്ട്. അവയില്‍ ഏത് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ മാത്രമേ സംശയം വേണ്ടതുള്ളൂ. ഇന്നത്തെ തലമുറയ്ക്ക് മ്യൂച്വല്‍ ഫണ്ടുകളോടാണ് കൂടുതല്‍ പ്രിയം. എന്നാല്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ പിന്തുടരുന്നവരും നമുക്കിടയിലുണ്ട്.
പണം നിക്ഷേപിച്ച് തുടങ്ങാന്‍ പോകുകയാണ് നിങ്ങളെങ്കില്‍ ഏത് നിക്ഷേപ മാര്‍ഗമാണ് കൂടുതല്‍ ലാഭമെന്ന് മനസിലാക്കിയിരിക്കണം. മ്യൂച്വല്‍ ഫണ്ടുകളാണോ സ്വര്‍ണ നിക്ഷേപമാണോ മികച്ചതെന്ന് പരിശോധിക്കാം.
സ്വര്‍ണം
സ്വര്‍ണമൊരു സുരക്ഷിത നിക്ഷേപമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. വിപണികളിലുള്ള പ്രശ്‌നങ്ങളും പണപ്പെരുപ്പവുമെല്ലാം ആളുകളെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റ് നിക്ഷേപങ്ങള്‍ തകരുമ്പോഴും സ്വര്‍ണത്തിന് യാതൊന്നും സംഭവിക്കുന്നുമില്ല. സ്വര്‍ണവില ദിനംപ്രതിവ കുതിച്ചുയരുന്നതും നിക്ഷേപത്തിന് കരുത്തേകും.




എന്നാല്‍ സ്വര്‍ണം മറ്റ് നിക്ഷേപങ്ങളെ പോലെ ലാഭവിഹിതമോ പലിശയോ വാഗ്ദാനം ചെയ്യുന്നില്ല. വില ഉയരുന്നതിന് അനുസരിച്ച് മാത്രമേ ലാഭം ലഭിക്കുന്നുള്ളു. സ്വര്‍ണവില എന്നും ഒരുപോലെ നില്‍ക്കണമെന്നുമില്ല.
മ്യൂച്വല്‍ ഫണ്ടുകള്‍
മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് വിപണിക്ക് അനുസൃതമായാണ്. വിപണിക്ക് വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചാല്‍ നിങ്ങളുടെ നിക്ഷേപവും അതിനനുസരിച്ച് വളരും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നു. എന്നാല്‍ വിപണിയിലെ ലാഭനഷ്ടത്തിന് അനുസൃതമായാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
Also Read: Systematic Investment Plan: കെകെപിപി ഇല്ല നേട്ടം ഉറപ്പാണ്; 10,000 കൊണ്ട് 2 കോടി ഉണ്ടാക്കിയാലോ?
ഏതാണ് മികച്ചത്
സ്വര്‍ണത്തെ അപേക്ഷിച്ച് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നത് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എസ്‌ഐപികളില്‍ നിക്ഷേപം നടത്തുന്നതാണ് ഉചിതം. ഇത് നേരിട്ടുള്ള അപകട സാധ്യതകളെ ത്വരിതപ്പെടുത്തുന്നു. ശരിയായ രീതിയില്‍ നിക്ഷേപം നടത്താന്‍ നിങ്ങളെ എസ്‌ഐപി സഹായിക്കും.
എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം ഒരിക്കലും സുരക്ഷിതമല്ല. അതിനാല്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലും നിങ്ങള്‍ക്ക് നിക്ഷിക്കാവുന്നതാണ്.