AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National Savings Certificates: 10 ലക്ഷം നിക്ഷേപിച്ച് 5 ലക്ഷം പലിശ നേടാം; ഈ സ്‌കീം പൊളിയാണ്‌

Post Office Savings Scheme: എന്‍എസ്‌സിക്ക് പോസ്റ്റ് ഓഫീസ് 7.7 ശതമാനം പലിശയാണ് നല്‍കുന്നത്. 1000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്. ഒരേ സമയം ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കാനും സാധിക്കും.

National Savings Certificates: 10 ലക്ഷം നിക്ഷേപിച്ച് 5 ലക്ഷം പലിശ നേടാം; ഈ സ്‌കീം പൊളിയാണ്‌
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Updated On: 13 May 2025 12:14 PM

ബാങ്കുകളെ പോലെ തന്നെ നമ്മുടെ പോസ്റ്റ് ഓഫീസുകളും ഒട്ടനവധി സമ്പാദ്യ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയിലൊന്നാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍. അഞ്ച് വര്‍ഷത്തേക്ക് ആണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടത്. പലിശയിനത്തില്‍ മാത്രം മികച്ച നേട്ടമുണ്ടാക്കാനും നിങ്ങള്‍ക്ക് ഇതുവഴി സാധിക്കും.

എന്‍എസ്‌സിക്ക് പോസ്റ്റ് ഓഫീസ് 7.7 ശതമാനം പലിശയാണ് നല്‍കുന്നത്. 1000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്. ഒരേ സമയം ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കാനും സാധിക്കും.

ഈ പദ്ധതിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കാം. അഞ്ച് വര്‍ഷത്തേക്ക് 10 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 7.7 ശതമാനത്തില്‍ പലിശയായി മാത്രം ലഭിക്കുന്നത് 4,49,034 രൂപയാണ്. ഇതുള്‍പ്പെടെ കാലാവധിക്ക് ശേഷം കയ്യിലേക്കെത്തുന്നത് 14,49,034 രൂപ.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നിങ്ങളുടെ നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കുന്നതാണ്. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതി ഇളവ് ലഭിക്കുന്നത്. മാത്രമല്ല, കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തുക ഭാഗികമായി പിന്‍വലിക്കാനും സാധിക്കില്ല.

Also Read: Post Office RD: 3 ലക്ഷം പലിശ, അപ്പോള്‍ മുതല്‍ കൂടി കൂട്ടുമ്പോള്‍ എത്രയുണ്ടാകും!

ഈ പദ്ധതിയില്‍ എത്ര രൂപ വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ട് സൗകര്യവുമുണ്ട്. രണ്ടോ മൂന്നോ പേര്‍ക്ക് ഒരുമിച്ച് നിക്ഷേപം നടത്താം. 10 വയസ് വരെയുള്ള കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും നിക്ഷേപം ആരംഭിക്കാവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.