High Return Investments: സുരക്ഷിതമാകണം, ഉയര്‍ന്ന വരുമാനവും വേണമല്ലേ? ഈ സ്‌കീമുകള്‍ പരിഗണിക്കാം
Low Risk Investment Options: നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് മികച്ച പലിശ നല്‍കാനും ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുന്നതാണ്. റിസ്‌ക് കുറഞ്ഞതും മികച്ച നേട്ടം നല്‍കുന്നതുമായ പദ്ധതികളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന പദ്ധതികളിതാ.

പ്രതീകാത്മക ചിത്രം
അപകട സാധ്യത കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളോടാണ് കൂടുതലാളുകള്‍ക്കും താത്പര്യം. അതിന് ഏറ്റവും മികച്ചത് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതികളാണ്. പോസ്റ്റ് ഓഫീസ് വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ സാമ്പത്തിക സുരക്ഷിതത്വവും നികുതിയിളവുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് മികച്ച പലിശ നല്‍കാനും ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുന്നതാണ്. റിസ്‌ക് കുറഞ്ഞതും മികച്ച നേട്ടം നല്‍കുന്നതുമായ പദ്ധതികളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന പദ്ധതികളിതാ.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവിയ്ക്കായി മാതാപിതാക്കള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. 8.20 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുകളും ലഭിക്കുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
15 വര്‍ഷത്തെ കാലാവധിയുള്ള പദ്ധതിയാണ് പിപിഎഫ്. പ്രതിവര്‍ഷം 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. 7.10 ശതമാനം പലിശയാണ് ലഭിക്കുക. ഈ പദ്ധതിയിലും നികുതിയിളവുകള്‍ ലഭിക്കുന്നതാണ്.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി)
7.80 ശതമാനം സ്ഥിരമായ പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവുകളും നിങ്ങള്‍ക്ക് ലഭിക്കും.
Also Read: സ്വിഗ്ഗി മുതല്‍ ടിവിഎസ് വരെ; പ്രഭുദാസ് ലില്ലാദര്‍ പറയുന്നു ഈ 8 ഓഹരികള്‍ വാങ്ങിക്കാന്‍
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഈ പദ്ധതി വഴി 8.20 ശതമാനം പലിശ ലഭിക്കും. 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. ത്രൈമാസത്തില്‍ നിങ്ങള്‍ക്ക് പലിശ ലഭിക്കും. കൂടാതെ ഈ പദ്ധതിയുടെ വരുമാനത്തിനും നികുതിയിളവുകളുണ്ട്.
കിസാന്‍ വികാസ് പത്ര (കെവിപി)
ഉയര്‍ന്ന സുരക്ഷ നല്‍കുന്ന പദ്ധതിയാണിത്. 115 മാസത്തിനുള്ളില്‍ നിങ്ങളുടെ പണം ഇരട്ടിയായി വളരും. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. 7.50 ശതമാനം പലിശയാണ് ലഭിക്കുക. 2.5 വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും.