AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Digital Gold: ജ്വല്ലറികളിൽ പോകേണ്ട, യാത്രക്കാർക്ക് സ്വർണം വാങ്ങാൻ വേറൊരു വഴിയുണ്ട്!

Digital Gold rewards through Visa Referrals: ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ആകെ ഒരു കിലോഗ്രാം സ്വർണ്ണമാണ് വിതരണം ചെയ്യുന്നത്. വിസ അപേക്ഷിക്കുന്ന രാജ്യത്തെ അടിസ്ഥാനമാക്കി ലഭിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിലും വ്യത്യാസമുണ്ട്.

Digital Gold: ജ്വല്ലറികളിൽ പോകേണ്ട, യാത്രക്കാർക്ക് സ്വർണം വാങ്ങാൻ വേറൊരു വഴിയുണ്ട്!
Gold Image Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Oct 2025 | 04:50 PM

യാത്രക്കാർക്ക് വിസ റെഫറലുകളിലൂടെ ഇനി ഡിജിറ്റൽ സ്വർണ്ണം നേടാം. വിസ സേവന ദാതാക്കളായ ആറ്റ്‌ലിസും (Atlys) ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമായ ജാറും (Jar) ചേർന്നാണ് ഈ പ്രത്യേക റെഫറൽ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. സംരംഭത്തിന് കീഴിൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ആകെ ഒരു കിലോഗ്രാം സ്വർണ്ണമാണ് വിതരണം ചെയ്യുന്നത്.

എങ്ങനെ സ്വർണ്ണം നേടാം?

വിസ അപേക്ഷകൾ റെഫർ ചെയ്യുന്ന ഉപയോക്താക്കൾക്ക്, അവർ അപേക്ഷിക്കുന്ന രാജ്യത്തിന്റെ അടിസ്ഥാനത്തിൽ, 500 രൂപ മുതൽ  5,000 രൂപ വരെ മൂല്യമുള്ള 24K ഡിജിറ്റൽ സ്വർണ്ണം സമ്മാനമായി ലഭിക്കും.

ഇതിന് വേണ്ടി ആദ്യം ആറ്റ്‌ലിസ് ആപ്പ് വഴി നിങ്ങളുടെ റെഫറൽ കോഡ് അല്ലെങ്കിൽ ലിങ്ക് പുതിയ ഉപയോക്താക്കളുമായി പങ്കിടുക.

നിങ്ങൾ റെഫർ ചെയ്തയാൾ വിസ അപേക്ഷ പൂർത്തിയാക്കി അതിന്റെ പണം അടയ്‌ക്കുമ്പോൾ, റെഫർ ചെയ്‌ത വ്യക്തിക്ക് ഡിജിറ്റൽ സ്വർണ്ണം ലഭിക്കും.

നിങ്ങൾ നേടുന്ന ഡിജിറ്റൽ സ്വർണ്ണം ജാർ ആപ്പ് വഴി ട്രാക്ക് ചെയ്യാനും നിലവിലെ വിപണി നിരക്കിൽ വിൽക്കാനും അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി മാറ്റിയെടുക്കാനും സാധിക്കുന്നതാണ്.

വിസ അപേക്ഷിക്കുന്ന രാജ്യത്തെ അടിസ്ഥാനമാക്കി ലഭിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിലും വ്യത്യാസമുണ്ട്. യു.എസ്. വിസ റെഫറലുകൾക്ക് 5,000 രൂപ മൂല്യമുള്ള സ്വർണവും,  യുകെ, ഫ്രാൻസ് വിസ റെഫറലുകൾക്ക് 3,500 രൂപ മൂല്യമുള്ള സ്വർണവും, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, ചൈന, ജർമ്മനി എന്നിവിടങ്ങളിലെ വിസ റെഫറലുകൾക്ക് 2,500 രൂപ മൂല്യമുള്ള സ്വർണവും ജപ്പാൻ വിസ റെഫറലുകൾക്ക് 1,200 രൂപയുടേതും മറ്റ് രാജ്യങ്ങളിലേക്കുള്ള റെഫറലുകൾക്ക് 500 രൂപ മുതൽ 1,000 രൂപ മൂല്യമുള്ള സ്വർണവുമാണ് ലഭിക്കുന്നത്.