AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fuel Price in India: ഇസ്രായേൽ-ഇറാൻ സംഘർഷം; ഇന്ത്യയിൽ ഇന്ധന വില കൂടുമോ?

Iran-Israel conflict: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണങ്ങൾ ആഗോള വിപണികളെ പിടിച്ചുലച്ചിട്ടുണ്ട്. പശ്ചിമേഷ്യ മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക എണ്ണ വില വർധിക്കുന്നതിന് കാരണമാകുന്നു.

Fuel Price in India: ഇസ്രായേൽ-ഇറാൻ സംഘർഷം; ഇന്ത്യയിൽ ഇന്ധന വില കൂടുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 17 Jun 2025 08:14 AM

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ആ​ഗോള വിപണിയെ വളരെയധികം ബാധിക്കുന്നുണ്ട്. ആക്രമണങ്ങളെ തുടർന്ന് ആ​ഗോള വിപണിയിൽ എണ്ണ വില കുതിക്കുകയാണ്. ഇതിന് പിന്നാലെ ഇന്ത്യയിലും വില വർധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണങ്ങൾ ആഗോള വിപണികളെ പിടിച്ചുലച്ചിട്ടുണ്ട്. പശ്ചിമേഷ്യ മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക എണ്ണ വില വർധിക്കുന്നതിന് കാരണമാകുന്നു.

ക്രൂഡ് ഓയിൽ

ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുകയാണ്. തിങ്കളാഴ്ച്ച രാവിലെ ബ്രെന്റ് ക്രൂഡ് ബാരലിന് 74.94 ഡോളറിലാണ് വ്യാപാരം നടത്തിയത്. ക്രൂഡ് ഓയിൽ വിലയിലെ വർധനവ് ഇന്ധനച്ചെലവ് വർധിപ്പിക്കുന്നതിന് കാരണമാകും. കൂടാതെ, ഇന്ത്യയിലേക്കുള്ള ഓയിൽ സപ്ലൈയും കുറയാനിടയുണ്ടെന്നും, കയറ്റുമതി ചെലവ് ഏകദേശം  40 – 50% വരെ വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം സംഘർഷം മയപ്പെട്ടാൽ ഓയിൽ വില താഴാനുള്ള സാധ്യതകളും നില നിൽക്കുന്നു.

ALSO READ: രണ്ടു ഗഡു ബാക്കി; ജൂണിലെ പെൻഷൻ വെള്ളിയാഴ്ച

ക്രൂഡ് ഓയിൽ ഇറക്കുമതിയും ഇന്ത്യയുടെ ആശങ്കയും

ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. എന്നിരുന്നാലും അതിന്റെ ഭൂരിഭാഗവും ഇറാനിൽ നിന്ന് നേരിട്ട് വരുന്നതല്ല എന്നത് ആശ്വാസകരമാണ്. പക്ഷേ, ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ആശങ്കയായി തുടരുകയാണ്.

ഇറാനും അറേബ്യൻ ഉപദ്വീപും തമ്മിലുള്ള ഒരു പ്രധാന ചോക്ക് പോയിന്റായി തുടരുന്ന ഹോർമുസ് കടലിടുക്കിനുണ്ടാകുന്ന ആഘാതം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയ ഭാഗവും ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.

അതിനാൽ, ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഏത് തടസ്സവും ഇന്ത്യയുടെ പ്രധാന വിതരണക്കാരായ ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യാൻ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ കഴിഞ്ഞ ദിവസം ഈജിപ്തിനുള്ള പ്രകൃതി വാതക വിതരണം ഇറാൻ നിർത്തി വച്ചിരുന്നു.

ഇന്ത്യയിലെ പെട്രോൾ വില 

നിലവിൽ ഇന്ത്യയിൽ ഇന്ധന വില വർധിക്കാനുള്ള സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. താൽക്കാലികമായ കയറ്റിറക്കങ്ങളാണ് ഇപ്പോഴത്തെ വിലയിൽ പ്രകടമാകുന്നത്. എന്നാൽ സംഘർഷം വർധിക്കുകയും, സപ്ലൈ കുറയുകയും ചെയ്യുന്നത് നീണ്ടു നിന്നാൽ  ഇന്ധന വിലയിൽ വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടേക്കാം.