Pranjali Awasthi: കോഡിംഗിൽ പുലി, പതിനാറാം വയസ്സിൽ ഒരു ലക്ഷം കോടി രൂപയുടെ കമ്പനി ഉടമ, ആരാണ് പ്രഞ്ജലി അവസ്തി?
Pranjali Awasthi: ഇന്ത്യൻ വംശജയും യുഎസ് സ്വദേശിയുമായ പ്രഞ്ജലി അവസ്തി വെറും 16 വയസ്സുള്ളപ്പോളാണ് ഏകദേശം 100 കോടി രൂപയുടെ മൂല്യമുള്ള ഒരു ടെക് കമ്പനി കെട്ടിപ്പടുത്തത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമായ പ്രഞ്ജലിയുടെ കഥ അറിയാം,..

കഴിവുണ്ടെങ്കിൽ, പ്രായം പ്രശ്നമല്ല, കോടിക്കണക്കിന് വിലമതിക്കുന്ന ഒരു ടെക് കമ്പനി കെട്ടിപ്പടുത്തുകൊണ്ട് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കഥയ്ക്ക് ഈ വാക്യം ഏറെ അനുയോജ്യമാണ്. പ്രഞ്ജലി അവസ്തി എന്ന കൗമാരക്കാരി വെറും 16 വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമായ പ്രഞ്ജലിയുടെ കഥ അറിയാം,..
ആരാണ് പ്രഞ്ജലി അവസ്തി?
ഇന്ത്യൻ വംശജയും യുഎസ് സ്വദേശിയുമായ പ്രഞ്ജലി അവസ്തി വെറും 16 വയസ്സുള്ളപ്പോളാണ് ഏകദേശം 100 കോടി രൂപയുടെ മൂല്യമുള്ള ഒരു ടെക് കമ്പനി കെട്ടിപ്പടുത്തത്. കുട്ടിക്കാലം മുതൽ തന്നെ പ്രാഞ്ജലിക്ക് കോഡിംഗിൽ താൽപര്യമുണ്ടായിരുന്നു. ഏഴ് വയസ്സുള്ളപ്പോൾ, കമ്പ്യൂട്ടർ എഞ്ചിനീയറായ അച്ഛനിൽ നിന്നാണ് അവൾ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കാൻ തുടങ്ങിയത്. പ്രായത്തിനനുസരിച്ച് സാങ്കേതികവിദ്യയോടുള്ള അവളുടെ അഭിനിവേശവും വളർന്നു.
11 വയസ്സുള്ളപ്പോളാണ് പ്രഞ്ജലിയുടെ കുടുംബം ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് താമസം മാറുന്നത്. ഫ്ലോറിഡയിൽ നിന്നും കമ്പ്യൂട്ടർ സയൻസും മത്സര ഗണിത കോഴ്സുകളും പ്രാഞ്ജലി പഠിച്ചു.
ALSO READ: ഇസ്രായേൽ-ഇറാൻ സംഘർഷം; ഇന്ത്യയിൽ ഇന്ധന വില കൂടുമോ?
2022-ൽ ആരംഭിച്ച AI സ്റ്റാർട്ടപ്പായ ഡെൽവ് എഐ (Delv.AI) യുടെ സ്ഥാപകയും സിഇഒയുമായി പ്രഞ്ജലി അവസ്തി മാറി. അക്കാദമിക് സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ വേർതിരിച്ചെടുക്കാൻ ഗവേഷകരെ സഹായിക്കുന്ന ഡെൽവ് എഐ, നിലവിൽ ഏകദേശം 12 മില്യൺ യുഎസ് ഡോളറാണ് വിലമതിക്കുന്നത്.
ജീവിതം മാറ്റിയ ഇന്റേൺഷിപ്പ്
13-ാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ഒരു മെഷീൻ ലേണിംഗ് ലാബിലാണ് പ്രഞ്ജലി തന്റെ ആദ്യത്തെ ഇന്റേൺഷിപ്പ് ചെയ്തത്. എഐയെ കുറിച്ചും മെഷീൻ ലേണിങ്ങിനെ കുറിച്ചും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ഈ ഇന്റേൺഷിപ്പ് സഹായിച്ചു. ChatGPT-3 ന്റെ ബീറ്റാ പതിപ്പ് OpenAI പുറത്തിറക്കിയതും പ്രഞ്ജലിയുടെ സ്റ്റാർട്ടപ്പിന് സഹായകമായി. എഐ ഉപയോഗിച്ച് ഗവേഷണ ജോലികൾ വേഗത്തിലാക്കാൻ കഴിയുമെന്ന് അവൾ മനസ്സിലാക്കി.
ഡെൽവ്.എഐയുടെ ജനനം
2022ലാണ്, പ്രഞ്ജലി ഡെൽവ്.എഐ ആരംഭിക്കുന്നത്. അക്കാദമിക് പ്രബന്ധങ്ങളിൽ നിന്നും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ നിന്നും ഉള്ളടക്കത്തിന്റെ രൂപത്തിൽ വിവരങ്ങൾ വേർതിരിച്ചെടുത്ത് ഗവേഷണം എളുപ്പമാക്കുന്നതിന് AI ഉപയോഗിക്കുക, എന്ന ഉദ്ദേശമാണ് ഡെൽവ് എഐക്ക് പിന്നിൽ.
ഡെൽവ്.എഐ-യിലെ പത്ത് പേരടങ്ങുന്ന ടീമിനെയാണ് പ്രഞ്ജലി നയിക്കുന്നത്. മിയാമിയിലെ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമും ഓൺ ഡെക്ക്, വില്ലേജ് ഗ്ലോബൽ എന്നീ വൻകിട കമ്പനികളിൽ നിന്നുള്ള ധനസഹായവും പ്രഞ്ജലിയുടെ സംരംഭത്തിന് ഇന്ധനമായി.