AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ITR Filing 2025-26 : ധൃതി വേണ്ട, ആദായനികുതി റിട്ടേൺസ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

ITR Filing 2024-25 Last Date : ജൂലൈ 31 ആയിരുന്നു നേരത്തെ ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.

ITR Filing 2025-26 : ധൃതി വേണ്ട, ആദായനികുതി റിട്ടേൺസ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി
Representational ImageImage Credit source: Pexels.com
jenish-thomas
Jenish Thomas | Published: 27 May 2025 23:23 PM

ആദായനികുതി റിട്ടേൺസ് (ഐടിആർ) സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി സെൻട്രൽ ബോർഡ് ഡയറക്ട് ടാക്സെസ് (സിബിഡിടി). 2025-26 വർഷത്തേക്കുള്ള ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31ൽ നിന്നും സെപ്റ്റംബർ 15-ാം തീയതിയിലേക്ക് നീട്ടി. അതേസമയം അക്കൗണ്ടുകൾ ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ജൂലൈ 31നുള്ളിൽ തന്നെ ഐടിആർ സമർപ്പിക്കേണ്ടതാണ്.

ഇപ്രാവശ്യത്തെ ആദായനികുതി റിട്ടേൺസിൽ വലിയ മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിലാണ് ഡിബിഡിടി ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയത്. ഇ-ഫയലിംഗ് യൂട്ടിലിറ്റികളുടെ സിസ്റ്റം വികസനം, സംയോജനം, പരിശോധന എന്നിവയ്ക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് വകുപ്പ് അറിയിച്ചു.

ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയതായി അറിയിച്ചുകൊണ്ടുള്ള അറിയിപ്പ്