AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Loans from Spices board: ബിസിനസ് ഐഡിയ കയ്യിലുണ്ടോ? സ്പൈസസ് ബോർഡ് ധനസഹായം നൽകും, ഇപ്പോൾ അപേക്ഷിക്കാം

Fund Your Spice Business: സ്പൈസസ് ബോർഡ് ഇൻകുബേഷൻ സെൻ്ററുകൾ വഴിയും പുതിയ ഉൽപ്പന്നങ്ങളും പ്രോസസ്സുകളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്.

Loans from Spices board: ബിസിനസ് ഐഡിയ കയ്യിലുണ്ടോ? സ്പൈസസ് ബോർഡ് ധനസഹായം നൽകും, ഇപ്പോൾ അപേക്ഷിക്കാം
Spices Board Loans (പ്രതീകാത്മക ചിത്രം)Image Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 27 May 2025 21:42 PM

തിരുവനന്തപുരം: സ്പൈസസ് ബോർഡ് (Spices Board) സുഗന്ധവ്യഞ്ജന – കാർഷിക മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ‘SPICED’ (Sustainability in Spice Sector through Progressive, Innovative and Collaborative Interventions for Export Development) എന്ന പേരിൽ ധനസഹായം നൽകുന്നു. നിങ്ങളുടെ കയ്യിൽ നല്ലൊരു ബിസിനസ് ആശയമുണ്ടെങ്കിൽ ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നേടാൻ സാധിക്കും.

ഈ പദ്ധതിയുടെ ഭാ​ഗമായി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ ( മെയ് 26 മുതലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ ജൂൺ 30 വരെ സമർപ്പിക്കാവുന്നതാണ്. ഇന്ത്യൻ സുഗന്ധവ്യഞ്ജന മേഖലയുടെ ഉന്നമനം, ഗുണമേന്മ വർദ്ധിപ്പിക്കൽ, സുസ്ഥിരത ഉറപ്പാക്കൽ, കയറ്റുമതി പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണിത്. സ്പൈസസ് ബോർഡ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Also read – മീൻ കഴിക്കുന്നവരേ… ആ ശീലം നിർത്തിക്കോളൂ, മുങ്ങിയ കപ്പലിലെ കണ്ടെയ്നറിലുള്ള കാൽസ്യം കാർബൈഡ് പ്രശ്നമുണ്ടാക്കാ

ആർക്കെല്ലാം അപേ​ക്ഷിക്കാം

 

  • കയറ്റുമതിക്കാർ : സുഗന്ധവ്യഞ്ജന കയറ്റുമതി ചെയ്യുന്നവർക്ക്.
  • കർഷകർ : സുഗന്ധവ്യഞ്ജന കൃഷി ചെയ്യുന്ന കർഷകർക്ക്.
  • കർഷക ഉത്പാദക സംഘടനകൾ : കർഷകരുടെ കൂട്ടായ്മകൾക്ക്.
  • പുതിയ സംരംഭകർ: സുഗന്ധവ്യഞ്ജന മേഖലയിൽ പുതിയ ആശയങ്ങളുമായി വരുന്നവർക്ക്.
  • ചെറുകിട, ഇടത്തരം സംരംഭങ്ങൾ : സുഗന്ധവ്യഞ്ജനവുമായി ബന്ധപ്പെട്ട ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക്.
  • നവീന ആശയങ്ങൾക്ക് : സ്പൈസസ് ബോർഡ് ഇൻകുബേഷൻ സെൻ്ററുകൾ വഴിയും പുതിയ ഉൽപ്പന്നങ്ങളും പ്രോസസ്സുകളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്.

 

അപേക്ഷ സമർപ്പിക്കേണ്ട രീതി

 

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.സ്പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്: www.indianspices.com സന്ദർശിക്കുക. അപേക്ഷകൾ ജൂൺ 30 വരെ സമർപ്പിക്കാവുന്നതാണ്. കയറ്റുമതി വികസന, പ്രൊമോഷൻ ഘടകങ്ങൾക്കുള്ള കർഷകർക്കും FPO-കൾക്കുമുള്ള മറ്റ് വികസന ഘടകങ്ങളിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും സ്പൈസസ് ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള സ്പൈസസ് ബോർഡ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ‌