AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jackfruit Price : കേരളത്തിൽ പുല്ല് വില, അതിർത്തി കടന്നാൽ തീവില; ചക്കയുടെ ഒരു വിലയെ

Jackfruit Price In Kerala : മെയ്-ജൂൺ മാസത്തോടെയാണ് കേരളത്തിൽ ചക്ക സീസൺ പ്രധാനമായി ആരംഭിക്കുന്നത്. ഓഗസ്റ്റ് വരെ സീസൺ നീളും.

Jackfruit Price : കേരളത്തിൽ പുല്ല് വില, അതിർത്തി കടന്നാൽ തീവില; ചക്കയുടെ ഒരു വിലയെ
Jackfruit
jenish-thomas
Jenish Thomas | Updated On: 17 May 2024 20:18 PM

ഇനി മഴക്കാലം ആകുന്നതോടെ കേരളത്തിലെ വീടുകളിൽ മിക്ക വിഭാവങ്ങൾക്കൊപ്പം ചക്കയും കാണും. രാവിലെ ചക്ക പുട്ടാണെങ്കിൽ ഉച്ചയ്ക്ക് ഊണിന് ചക്കക്കൂട്ടാൻ ഉണ്ടാകും, വൈകിട്ട് ചായയ്ക്കൊപ്പം ചക്ക വറത്തതും (ചക്ക ഉപ്പേരി) പിന്നെ അത്താഴ്ത്തിന് ചക്ക വേവിച്ചതും. ഇതിന് ഇടയ്ക്ക് പഴുത്ത ചക്കയും ലഭിക്കും. ഇതിങ്ങനെ പല വിഭവങ്ങൾക്കൊപ്പം മാറി മാറി പ്ലേറ്റിലേക്കെത്തു. ആദ്യ രണ്ട് ദിവസത്തേക്ക് മാത്രം ചക്കയോടുള്ള ഈ ഭ്രമം ഉണ്ടാകു. പതിയെ എല്ലാവരും ചക്കയ്ക്ക് പുല്ല് വില നൽകി തുടങ്ങും. പക്ഷെ കേരളത്തിൻ്റെ  ഔദ്യോഗിക ഫലം സംസ്ഥാനം വിടുമ്പോൾ വില മാറും

ചക്കയുടെ വില

സീസണിന് മുമ്പ് (ഒക്ടോബർ മുതൽ മെയ് വരെ) ഒരു കിലോ ചക്കയ്ക്ക് 25 രൂപ വില വരെ ലഭിക്കും. ശരാശരി ഒരു ചക്കയ്ക്ക് 3-5 കിലോ എങ്കിലും ഭാരം വരാം. അങ്ങനെയാണെങ്കിൽ ഒരു മുഴുവൻ ചക്കയ്ക്ക് ലഭിക്കുക 100 മുതൽ 125 രൂപ വരെ ലഭിക്കും (ഇടനിലക്കാർ നിൽക്കുമ്പോൾ വില ഇനിയും കുറഞ്ഞേക്കാം). കഴിഞ്ഞ വർഷത്തെക്കാൾ കേരളത്തിൽ ചക്കയുടെ വില ഇത്തവണ കുറവാണെന്നാണ് റിപ്പോർട്ട്.

ALSO READ : Health benefits of Jackfruit: ഡയറ്റിൽ ചക്ക കൂടി ചേർക്കൂ ; ​ഗുണങ്ങളേറെ

“ഇപ്പോൾ സീസൺ ആരംഭിച്ചപ്പോൾ വിപണിയിൽ ചക്കയുടെ വില കുറഞ്ഞു. വിപണി കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ച് നൽകുമ്പോൾ നാടൻ വരിക്ക ചക്കയ്ക്കാണെങ്കിൽ 50 മുതൽ 60 രൂപ ലഭിക്കും. കൂഴ ചക്കയാണെങ്കിൽ വില 30 രൂപ മാത്രമായിരിക്കും ലഭിക്കുക. സീസണിന് മുമ്പ് നല്ല വില ലഭിച്ചിരുന്ന” കർഷകനായ റെജി തോമസ് ടിവി9 മലയാളത്തിനോട് പറഞ്ഞു. അതേസമയം ഇടനിലക്കാരെത്തി ചക്ക വാങ്ങിക്കുകയാണെങ്കിൽ വില ഇത്രയും ലഭിക്കില്ലെന്നും റെജി കൂട്ടിച്ചേർത്തു.

അതിർത്തി കടക്കുന്ന ചക്ക

തുച്ഛമായ വിലയ്ക്കാണ് കേരളത്തിൽ ഇപ്പോൾ ചക്ക വിറ്റു പോകുന്നത്. എന്നാൽ കേരളത്തിൻ്റെ അതിർത്തി കടന്ന് ചക്ക തമിഴ്നാട്ടിലേക്കെത്തുമ്പോൾ, പല സ്ഥലങ്ങളിലും 250 ഗ്രാം ചക്കപ്പഴത്തിെൻ്റെ (ചോള മാത്രം) 50 രൂപയ്ക്കാണ് വിൽക്കുക. അതായത് ഒരു കിലോ ചക്കയുടെ  വില 200 രൂപയോളം വരും. മറ്റ് ഇടങ്ങളിലേക്ക് ചക്കയെത്തുമ്പോൾ വില നിർണയത്തിൽ മാറ്റം വരും. ഒരു ചോളയ്ക്ക് ഇത്ര രൂപ എന്ന നിരക്കിലാകും വിൽക്കുക. പച്ച ചക്കയ്ക്കും സമാനമായ വിലയാണ്. 200 ഗ്രാമിന് 50 രൂപയാണ് ഓൺലൈൻ ഗ്രോസെറി പ്ലാറ്റ്ഫോമുകൾ ഈടാക്കുന്നത്. വടക്കെ ഇന്ത്യയിൽ ചക്കപഴത്തിനെക്കാളും പ്രിയം പച്ച ചക്കയോടാണ്.

ചക്ക വിയറ്റ്നാമിൽ നിന്നുമെത്തുന്നു

അതേസമയം കേരളത്തിൽ ഇത്തവണ വേനൽച്ചൂട് കനത്തതും ആവശ്യമായ വേനൽമഴ ലഭിക്കാതെ വന്നതും ചക്കയുടെ വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതെ തുടർന്ന് കേരളം വിയറ്റ്നാമിൽ നിന്നും ചക്ക എത്തിക്കാൻ തയ്യാറെടുക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മെയ് മാസം സീസൺ ആരംഭിച്ചെങ്കിൽ പലയിടത്തും ചക്ക മൂപ്പെത്തിട്ടില്ല. ഇത് ചക്ക കൊണ്ട് ഉണ്ടാക്കുന്ന ഉത്പനങ്ങൾ നിർമിക്കുന്നവർക്ക് കടുത്ത ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.