Gold rate today: ആശ്വാസമില്ല…; സ്വർണ വില വീണ്ടും റെക്കോഡ് ഉയരത്തിൽ, പവന് 54,720 രൂപ
ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 640 രൂപ കൂടി 54,720 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 6,840 രൂപയിൽ എത്തി. ഈ ആഴ്ചമാത്രം സ്‌പോട് ഗോൾഡ് വിലയിൽ രണ്ട് ശതമാനത്തിലേറെ വർധനവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് ഉയരത്തിൽ. ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 640 രൂപ കൂടി 54,720 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 6,840 രൂപയിൽ എത്തി.
ഏപ്രിൽ 19ന് 54,520 രൂപയെ മറികടന്നാണ് ഇന്ന് ഉയർന്ന വിലയായ 54,720 രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മെയ് മാസം മാത്രം പവന്റെ വിലയിൽ ഉണ്ടായ വർധനവ് 2,280 രൂപയാണ്.
വലിക്കയറ്റത്തിൽ കുറവുണ്ടായതിനാൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വർണം നേട്ടമാക്കിയത്. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് ഔൺസിന് 2,417.40 ഡോളറിലെത്തി.
വെള്ളിയുടെ വിലയിലും സമാനമായ കുതിപ്പുണ്ടായി. ഈ ആഴ്ചമാത്രം സ്‌പോട് ഗോൾഡ് വിലയിൽ രണ്ട് ശതമാനത്തിലേറെ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 73,750 രൂപയായി.
ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് വർധിച്ച് 54,280 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 70 രൂപയാണ് കൂടി 6785 രൂപയിലെത്തിയിരുന്നു. വില ഉയരാൻ കാരണമായി പറയുന്നത് ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് എന്നാണ് വിലയിരുത്തൽ.
സ്വർണവില ആദ്യമായി 50,000 കടന്നത് മാർച്ച് 29 ന് ആണ്. കഴിഞ്ഞമാസവും 54,500 കടന്ന് സ്വർണവില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. തുടർന്ന് വില കുറഞ്ഞെങ്കിലും പിന്നെയും വില ഉയരുകയാണ്.