AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: വിലകേട്ടാല്‍ ഞെട്ടും; ഇന്നത്തെ സ്വര്‍ണവില, വെള്ളിക്കും നല്ലകാലം

Gold and Silver Price January 16 Friday: ഉച്ച തിരിഞ്ഞതോടെ 22 കാരറ്റിന്റെ വില 1,05,320 രൂപയിലേക്കെത്തി. 320 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് 86,320 ല്‍ നിന്ന് 86,560 ലേക്കും, 14 കാരറ്റിന് 67,200 ല്‍ നിന്ന് 67,440 ലേക്കും, 9 കാരറ്റിന് 43,360 ല്‍ നിന്ന് 43,480 ലേക്കും വില ഉയര്‍ന്നു.

Kerala Gold Rate: വിലകേട്ടാല്‍ ഞെട്ടും; ഇന്നത്തെ സ്വര്‍ണവില, വെള്ളിക്കും നല്ലകാലം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 16 Jan 2026 | 07:18 AM

കേരളത്തില്‍ ജനുവരി 15ന് രാവിലെ സ്വര്‍ണവില എത്തിയത് വലിയ ആശ്വാസവുമായാണ്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ കളി മാറി, പൊന്ന് വീണ്ടും കുതിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച രാവിലെ 1,05,000 രൂപയായിരുന്നു വില. തലേദിവസത്തില്‍ നിന്നും വെറും 600 രൂപയുടെ കുറവാണ് സംഭവിച്ചതെങ്കിലും, ഉപഭോക്താക്കള്‍ക്ക് അത് വലിയ നേട്ടമായി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വില തിരുത്തപ്പെട്ടു.

ഉച്ച തിരിഞ്ഞതോടെ 22 കാരറ്റിന്റെ വില 1,05,320 രൂപയിലേക്കെത്തി. 320 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് 86,320 ല്‍ നിന്ന് 86,560 ലേക്കും, 14 കാരറ്റിന് 67,200 ല്‍ നിന്ന് 67,440 ലേക്കും, 9 കാരറ്റിന് 43,360 ല്‍ നിന്ന് 43,480 ലേക്കും വില ഉയര്‍ന്നു.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം രാവിലെ സ്വര്‍ണം ഔണ്‍സിന് 4,590 ഡോളറായിരുന്നു വില. എന്നാല്‍ ഉച്ചയ്ക്ക് 4,605 ഡോളറിലേക്ക് വിലയെത്തി, ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്. രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും സ്വര്‍ണം പിന്നെയും കത്തിക്കയറുന്നതിന് കാരണമായി. രൂപയുടെ മൂല്യം 90.18ല്‍ നിന്ന് നേരെ 90.39ലേക്കാണ് എത്തിയത്.

രൂപയുടെ മൂല്യം ഇനിയും ഇടിയുന്നത് സ്വര്‍ണമോഹികള്‍ക്ക് കനത്ത തിരിച്ചടിയാകും. ഇറാന്‍-യുഎസ്, വെനസ്വേല-യുഎസ്, ഗ്രീന്‍ലാന്‍ഡ്-യുഎസ്, റഷ്യ-യുഎസ് തുടങ്ങി ആഗോള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതാണ്.

Also Read: Gold: പിടിതരാതെ സ്വർണം, വീണ്ടും കൂടി; ഒരു ഗ്രാമിന് പോലും പൊള്ളുന്ന വില

ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനകം നിങ്ങളിലേക്കെത്തും.