Kerala Gold Rate: ആശ്വാസം! മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price Today, June 26: ജൂൺ മാസം ആരംഭിക്കുമ്പോൾ ആദ്യ ദിവസം 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഇതാണ്. തൊട്ടടുത്ത ദിവസം മുതൽ വിലയിൽ വൻ കുതിപ്പായിരുന്നു.

Kerala Gold Rate: ആശ്വാസം! മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

26 Jun 2025 | 10:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. രണ്ടു ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ദിവസം, ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 72,560 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 9,070 രൂപയാണ് വില.  ഇതേ വിലയിൽ തന്നെ തുടരുകയാണ് ഇന്നും സ്വർണം.

ജൂൺ മാസം ആരംഭിക്കുമ്പോൾ ആദ്യ ദിവസം 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഇതാണ്. തൊട്ടടുത്ത ദിവസം മുതൽ വിലയിൽ വൻ കുതിപ്പായിരുന്നു. ജൂൺ 2ന് 240 രൂപ വർധിച്ച് സ്വർണ വില 71600 രൂപയിലെത്തി. അടുത്ത ദിവസം 1040 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. പിന്നീടങ്ങോട്ട് വൻ കുതിപ്പ് തന്നെയായിരുന്നു. ജൂൺ 5ന് 73040 രൂപയിലെത്തിയ സ്വർണവില അടുത്ത ദിവസവും ഇതേ വിലയിൽ തുടർന്നു.

ALSO READ: 500 രൂപ നിക്ഷേപിച്ച് എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ സ്‌കീമുകള്‍ ഉപയോഗിച്ചോളൂ, ഫലം ഉറപ്പ്

ശേഷം ജൂൺ 7ന് 1200 രൂപ ഒറ്റയടിക്ക് ഇടിഞ്ഞു. ഇതോടെ 71840 രൂപയായി സ്വർണ വില. ഏതാനും നാളുകൾ ഈ ഇടിവ് തുടർന്നെങ്കിലും ജൂൺ 11ന് വീണ്ടും സ്വർണവില വർധിച്ചു. അങ്ങനെ ജൂൺ 14ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപ രേഖപ്പെടുത്തി. പിന്നീട് അടുത്ത കുറച്ചു നാൾ കൂടിയും കുറഞ്ഞും നിന്ന സ്വർണവില ജൂൺ 25ന് 600 രൂപ കുറഞ്ഞ് വീണ്ടും 72,760 രൂപയിൽ എത്തി. അടുത്ത ദിവസം വീണ്ടും വില ഇടിഞ്ഞു. ഇതോടെയാണ് സ്വർണവില 72560 രൂപയിലെത്തിയത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്