AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment: 500 രൂപ നിക്ഷേപിച്ച് എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ സ്‌കീമുകള്‍ ഉപയോഗിച്ചോളൂ, ഫലം ഉറപ്പ്

Investment Options Starting From 500: ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപം ആരംഭിക്കാവുന്ന സൗകര്യം ഇന്ന് പല ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. പ്രതിമാസം 500 രൂപയേ നിങ്ങളുടെ കയ്യില്‍ ബാക്കിയാകുന്നുള്ളൂ എങ്കില്‍ പോലും അത് നിങ്ങള്‍ക്ക് നിക്ഷേപത്തിലേക്ക് മാറ്റിവെക്കാനാകും.

Investment: 500 രൂപ നിക്ഷേപിച്ച് എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ സ്‌കീമുകള്‍ ഉപയോഗിച്ചോളൂ, ഫലം ഉറപ്പ്
പ്രതീകാത്മക ചിത്രം Image Credit source: yuoak/Getty Images
shiji-mk
Shiji M K | Updated On: 26 Jun 2025 09:57 AM

സമ്പാദ്യം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും സംശയങ്ങളുണ്ട്. ഒട്ടുമിക്ക ആളുകളും ധരിച്ചുവെച്ചിരിക്കുന്നത് നിക്ഷേപം അല്ലെങ്കില്‍ സമ്പാദ്യം എന്നത് പണക്കാര്‍ക്ക് മാത്രമുള്ളതാണെന്നാണ്. എന്നാല്‍ നിക്ഷേപം ആരംഭിക്കുന്നതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസങ്ങളില്ല.

ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപം ആരംഭിക്കാവുന്ന സൗകര്യം ഇന്ന് പല ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. പ്രതിമാസം 500 രൂപയേ നിങ്ങളുടെ കയ്യില്‍ ബാക്കിയാകുന്നുള്ളൂ എങ്കില്‍ പോലും അത് നിങ്ങള്‍ക്ക് നിക്ഷേപത്തിലേക്ക് മാറ്റിവെക്കാനാകും.

പ്രതിമാസം 5,00 രൂപ മാത്രം നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന പദ്ധതികളുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എങ്കില്‍ അങ്ങനെയുള്ള പദ്ധതികളും ഇന്ന് ലഭ്യമാണ്. അവയില്‍ ചിലത് പരിചയപ്പെടാം.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും ജനപ്രിയവും എളുപ്പവുമായ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. ഓഹരി വിപണികളില്‍ റിസ്‌ക്കെടുക്കാതെ തന്നെ നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. ദീര്‍ഘകാല നിക്ഷേപം ആയതിനാല്‍ തന്നെ മികച്ച സമ്പാദ്യം നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

എല്ലാ മാസവും 500 രൂപ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിന് ശേഷം 1,62,728 രൂപ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത് ആകെ 90,000 രൂപയാണ്.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ മികച്ച ഭാവിയ്ക്കായി മാതാപിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപം നടത്താവുന്നതാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി പണം കണ്ടെത്തുന്നതിനായാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം കുറഞ്ഞത് 250 രൂപ മുതല്‍ നിങ്ങളില്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.

Also Read: Saving Tips : ചിലവ് വർധിക്കുമ്പോൾ റിട്ടെയർമെൻ്റ് സമയത്തേക്ക് സേവിങ്സ് മാത്രം മതിയോ? വരാൻ പോകുന്ന പ്രതിസന്ധികൾ ഇവയാണ്

പോസ്റ്റ് ഓഫീസ് ആര്‍ഡി

ചെറിയ കാലയളവിലേക്ക് സ്ഥിരമായ റിട്ടേണ്‍ നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയാണിത്. എല്ലാ മാസവും ഇതില്‍ നിശ്ചിത തുക നിക്ഷേപിക്കാം. 6.7 ശതമാനമാണ് പലിശ. എല്ലാ മാസവും 500 രൂപ നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 30,000 രൂപ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 35,681 രൂപ കയ്യിലേക്ക് ലഭിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.