Corporate SIP: കോര്‍പ്പറേറ്റ് എസ്‌ഐപിയില്‍ കമ്പനി നിങ്ങളുടെ പേരില്‍ നിക്ഷേപം നടത്തുന്നുണ്ടോ? വിശദാംശങ്ങളറിയാം
Corporate SIP Benefits and Drawbacks: നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുകയെടുത്ത് കമ്പനി നേരിട്ട് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് കോര്‍പ്പറേറ്റ് എസ്‌ഐപി. 5,000 രൂപയാണ് എസ്‌ഐപി നിക്ഷേപത്തിനായി കമ്പനി തിരഞ്ഞെടുത്തതെന്ന് കരുതുക. ഈ തുക കിഴിച്ചതിന് ശേഷമുള്ള തുകയാണ് നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കുന്നത്.

ഒരു മൂന്നാം കക്ഷിക്ക് മറ്റൊരാളുടെ പേരില്‍ എസ്‌ഐപിയില്‍ പണം നിക്ഷേപിക്കാനാകില്ലെന്നാണ് സെബി നിയമത്തില്‍ പറയുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് എസ്‌ഐപിയില്‍ ഇത്തരത്തില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. കോര്‍പ്പറേറ്റ് എസ്‌ഐപി എന്നാല്‍ എന്താണെന്ന് അറിയാമോ?
കോര്‍പ്പറേറ്റ് എസ്‌ഐപി
നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുകയെടുത്ത് കമ്പനി നേരിട്ട് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് കോര്‍പ്പറേറ്റ് എസ്‌ഐപി. 5,000 രൂപയാണ് എസ്‌ഐപി നിക്ഷേപത്തിനായി കമ്പനി തിരഞ്ഞെടുത്തതെന്ന് കരുതുക. ഈ തുക കിഴിച്ചതിന് ശേഷമുള്ള തുകയാണ് നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കുന്നത്.
എസ്‌ഐപി നിക്ഷേപ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാം. ആ പണം നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ഇനിയിപ്പോള്‍ നിങ്ങള്‍ ജോലി മാറിയാലും നിങ്ങളുടെ നിക്ഷേപത്തെ അത് ബാധിക്കുന്നില്ല.




നിക്ഷേപം ആരംഭിക്കുന്നതിനായി എന്തെല്ലാം ചെയ്യണം?
നിങ്ങളുടെ കെവൈസി വിശദാംശങ്ങളും ശമ്പളത്തില്‍ നിന്ന് പണം എടുക്കുന്നതിനുള്ള അനുമതിയും അപേക്ഷ ഫോമും പൂരിപ്പിക്കണം. ഇതോടൊപ്പം തന്നെ നിങ്ങള്‍ക്ക് വേണ്ട മ്യൂച്വല്‍ ഫണ്ടും തിരഞ്ഞെടുക്കേണ്ടതുണ്ട്. ജീവനക്കാരന്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട മൂന്നാം കക്ഷിയായ കമ്പനി നല്‍കുന്ന ഫോമും കത്തും ചെക്കും ആവശ്യമാണ്.
എന്നാല്‍ പ്രശ്‌നമുണ്ട്
- മറ്റ് എസ്‌ഐപികളെ പോലെ കോര്‍പ്പറേറ്റ് എസ്‌ഐപി അത്ര പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കില്ല. അങ്ങനെ ചെയ്യണമെങ്കില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രേഖാമൂലമുള്ള അപേക്ഷ സമര്‍പ്പിക്കണം.
- സ്‌കീം മാറ്റണമെങ്കില്‍ പുതിയ എസ്‌ഐപി ആരംഭിക്കുന്നത് പോലുള്ള നടപടി ക്രമങ്ങള്‍ വീണ്ടും ചെയ്യണം. യുപിഐയുമായി ബന്ധപ്പിക്കാത്തതിനാല്‍ തന്നെ ഓണ്‍ലൈനായി നിര്‍ത്താനോ ആരംഭിക്കാനോ സാധിക്കില്ല.
- കമ്പനി ബന്ധം സ്ഥാപിക്കുന്ന എഎംസിയിലാണ് നിക്ഷേപം നടക്കുന്നത്. ഇത് മറ്റ് കമ്പനികള്‍ക്ക് ഒപ്പം മത്സരത്തിനും വഴിവെച്ചേക്കാം.
- നിങ്ങളുടെ ശമ്പളത്തില്‍ നിന്നെടുക്കുന്ന പണം എസ്‌ഐപിയില്‍ നിക്ഷേപിക്കപ്പെട്ടില്ലെങ്കില്‍ നഷ്ടം നേരിടേണ്ടതായി വരും.