Kerala Gold Rate: കുറച്ചതൊക്കെ വെറുതെ, സ്വര്‍ണവില ആകാശം മുട്ടി താഴോട്ടിറങ്ങി
January 20 Tuesday Evening Gold Price in Kerala: ജനുവരി 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് കേരളത്തില്‍ സ്വര്‍ണം എത്തിയത് സര്‍വ്വകാല റെക്കോഡിലേക്കാണ്. ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 13,600 രൂപയും പവന് 800 രൂപ വര്‍ധിച്ച് 1,08,800 രൂപയുമായി വില.

പ്രതീകാത്മക ചിത്രം
ചരിത്ര നിരക്കുകള്‍ മാത്രം സമ്മാനിച്ച് മുന്നേറുന്ന സ്വര്‍ണം, ജനുവരി 20 ചൊവ്വാഴ്ചയും കുതിച്ചത് റെക്കോഡ് വിലയിലേക്കാണ്. രാവിലെ ഗ്രാമിന് 95 രൂപ വയും 760 രൂപയും ഉയര്‍ത്തിയ സ്വര്‍ണം, 1,08,000, 13,500 എന്നീ നിരക്കുകളിലേക്ക് എത്തി. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടും മുമ്പേ സ്വര്‍ണം വീണ്ടും വില കൂട്ടി ഉപഭോക്താക്കളെ ഞെട്ടിച്ചു.
ജനുവരി 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് കേരളത്തില്‍ സ്വര്‍ണം എത്തിയത് സര്‍വ്വകാല റെക്കോഡിലേക്കാണ്. ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 13,600 രൂപയും പവന് 800 രൂപ വര്‍ധിച്ച് 1,08,800 രൂപയുമായി വില. സ്വര്‍ണം വൈകാതെ 2 ലക്ഷത്തിലേക്ക് അടുക്കും എന്ന സൂചനകള്‍ നല്‍കിയാണ് ഈ വിലയെത്തിയത്.
എന്നാല്‍ ഈ വില വര്‍ധനവില്‍ നേരിയ ആശ്വാസം സംഭവിച്ചിരിക്കുകയാണ്. സ്വര്‍ണം തന്റെ പകിട്ട് വൈകിട്ടത്തെ വിലയോടെ അല്‍പം കുറച്ചു.
Also Read: Kerala Gold Rate: എന്നാലുമെന്റെ പൊന്നേ… സ്വർണം ചരിത്രവിലയിൽ; മൂന്ന് ലക്ഷം കടന്ന് വെള്ളി
വൈകീട്ടത്തെ വില ഇങ്ങനെ
ജനുവരി 20ന് പല തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. ഉച്ചയ്ക്ക് 1,08,800 ലേക്ക് എത്തിയ സ്വര്‍ണം, വൈകുന്നേരമായപ്പോള്‍ 1,10,400 ലേക്ക് കുതിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,800 രൂപയുമായി നിരക്ക്. ഒരു ഗ്രാമിന് 200 രൂപയും ഒരു പവന് 1,600 രൂപയുമാണ് ഉയര്‍ന്നത്.
എന്നാല്‍ മണിക്കൂറുകള്‍ക്കിപ്പുറം, സ്വര്‍ണവില ചെറുതായൊന്ന് താഴോട്ടിറങ്ങി. ഒരു പവന് 560 രൂപ കുറഞ്ഞ് 1,09,840 രൂപയിലേക്കും. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,730 രൂപയിലേക്കും വിലയെത്തി.
4,723 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ സ്വര്‍ണം നിലയുറപ്പിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വിപണിയില്‍ വില കുറയുമ്പോഴും രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.